കോതമംഗലം : ജൈവ – അജൈവ ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും ലഹരിയുടെ ഉപയോഗവും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരായി സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണ്.2022 ഒക്ടോബര്‍ 2 മുതൽ കേരളപിറവി ദിനമായ നവംബര്‍ 1 വരെ വിപുല പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.അതിന്റെ ഭാഗമായി കീരംപാറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാർ വകുപ്പുകള്‍,വിവിധ സന്നദ്ധ സംഘടനകള്‍,മത-സാമൂഹ്യ കൂട്ടായ്മകൾ ഇവരെ ഏകോപിപ്പിച്ചു കൊണ്ട് കീരംപാറ മുതല്‍ പുന്നേക്കാട് വരെ നീളുന്ന ലഹരി വിരുദ്ധ ഐക്യദാര്‍ഡ്യ – മനുഷ്യ ചങ്ങല തീര്‍ത്തു.ആന്റണി ജോൺ എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് മെമ്പർമാരായ ജോമി തെക്കേക്കര,ലിസ്സി ജോസഫ്,ജെയിസ് കൊറമ്പേൽ,പഞ്ചായത്ത് മെമ്പർമാരായ സിനി ബിജു,ജിജോ ആന്റണി,ബേസിൽ ബേബി,ബീന റോജോ,ആശ ജയപ്രകാശ്,ലിസ്സി ജോസ്,വി കെ വർഗീസ്,അൽഫോൻസ സാജു,കീരംപാറ സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ അരുൺ വലിയത്താഴത്ത്,പഞ്ചായത്തിലെ സ്‌കൂളികളിലെ പ്രധാനാധ്യാപികർ,നാട്ടുകാർ എന്നിവർ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തു.