കോതമംഗലം: പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ .ഹൈ സ്കൂൾ മാമലക്കണ്ടം ,കുട്ടമ്പുഴ കുറ്റിയാംച്ചാൽ ഗവ. എൽ പി സ്കൂൾ,പിണ്ടിമന ഗവ.യു പി സ്കൂൾ (ചേലാട് ) ,ഗവ. എൽ പി സ്കൂൾ കോട്ടപ്പടി നോർത്ത് , ഗവ.യു പി സ്കൂൾ പാനിപ്ര(കോട്ടപ്പടി ), ഗവ.എൽ പി സ്കൂൾ വാരപ്പെട്ടി ,ഗവ. യു പി സ്കൂൾ പൈമറ്റം,ഗവ.യു പി എസ് തലക്കോട് ,കോതമംഗലം ഗവ. ടൗൺ യു പി സ്കൂൾ ,കോതമംഗലം ഗവ. എൽ പി സ്കൂൾ ,തൃക്കാരിയൂർ ഗവ. എൽ പി സ്കൂൾ എന്നീ വിദ്യാലയങ്ങളുടെ വികസനത്തിനായിട്ടാണ് ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുള്ളത്.
ഇതിന് പുറമെ കുറ്റിലഞ്ഞി സൊസൈറ്റി പടി – കനാൽപാലം – പാഴൂർമോളം- കോട്ടച്ചിറ റോഡ് – 3 കോടി, പ്ലാമുടി -ഊരംകുഴി റോഡ് ( നെല്ലിക്കുഴി സ്കൂൾ – ഊരംകുഴി )- 6 കോടി,ഊരംകുഴി- ചാത്തമറ്റം ( മാതിരപ്പിള്ളി പള്ളിപ്പടി മുതൽ പിടവൂർ കവല വരെ )- 5 കോടി,വായനശാലപ്പടി – കാട്ടാട്ടുകുളം റോഡ്, നെല്ലിമറ്റം -ഉപ്പുകുളം റോഡ്, എം പി വർഗീസ് റോഡ്, ആലും മാവ് കുരൂർ റോഡ് – 13 കോടി,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് ,ഊന്നുകൽ – തേങ്കോട്, ഇലവുംപറമ്പ് -നാടുകാണി റോഡ് – 24 കോടി,എസ് എൻ ഡി പി കവല – കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂർ റോഡ് – 17 കോടി,കോതമംഗലം ടൗൺ ഹാൾ – 7 കോടി,മലയോര ഹൈവേ ,കോതമംഗലം – പെരുമ്പൻകുത്ത് റോഡ്,കുട്ടമ്പുഴ – പിണവൂർകുടി റോഡ്,വടാശ്ശേരി – തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ്,ആലുവ – മൂന്നാർ റോഡ് – 88 കോടി,ഇഞ്ചത്തൊട്ടി പാലം,ബംഗ്ലാകടവ് പാലം ,ബ്ലാവന പാലം , മണികണ്ഠൻചാൽ പാലം ,ചെറുവട്ടൂർ അടിവാട്ട് പാലം ,പുലിമല പാലം – 91 കോടി എന്നിവ ഉൾപ്പെടെ 20 പദ്ധതികൾക്കാണ് സംസ്ഥാന ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
കൂടാതെ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനായി 2025-26 സാമ്പത്തിക വർത്തേക്ക് 70.40 കോടി രൂപ വകയിരുത്തിയിട്ടുള്ളതും , കോതമംഗലം മണ്ഡലത്തെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും ആന്റണി ജോൺ എം എൽ. എ പറഞ്ഞു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)