കോതമംഗലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓൺലൈൻ വിദ്യാഭ്യാസം പ്രാപ്യമല്ലാത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന റ്റി വി വിതരണ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ കുറ്റിലഞ്ഞി വലിയ വീട്ടിൽ ജമാലിന്റെ മകൻ നാലാം ക്ലാസ് വിദ്യാർത്ഥി റബാഹുൽ ഹക്കിന് നൽകി കൊണ്ട് നിർവ്വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,വാർഡ് മെമ്പർമാരായ സഹീർ കോട്ടപറമ്പിൽ,ആസിയ അലിയാർ,സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം കെ എം ബഷീർ,കെ ജി ഒ എ ജില്ലാ ജോയിന്റ് സെക്രട്ടറി സജി,ഏരിയ പ്രസിഡന്റ് കെ വി സുധീർ,ഏരിയ സെക്രട്ടറി അബ്ദുൾ അസീസ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ചന്ദ്രൻ,കെ എസ് റ്റി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
