പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക് അനാസ്ഥയിൽ ഡോക്ടറേറ്റ് നൽകണമെന്നും എംഎൽഎ പരിഹാസ രൂപേണ പറഞ്ഞു .
200ലധികം ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് എ ഗവൺമെന്റിന്റെ അനാസ്ഥ മൂലം വന്ന സാഹചര്യത്തിൽ അവരുടെ ചികിത്സാ ചെലവ് മുഴുവനും ഗവൺമെൻറ് വഹിക്കണമെന്ന് എംഎൽഎ എന്ന രീതിയിൽ താൻ ആവശ്യപ്പെട്ടിട്ട് ആരോഗ്യ വകുപ്പ് മന്ത്രി അർഹിക്കുന്ന ഗൗരവം അതിനു കൊടുത്തില്ല എന്നുള്ളത് പ്രതിഷേധാർഹമാണ് .ആരോഗ്യവകുപ്പ് മന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയും വേങ്ങൂർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ കൈക്കൊള്ളണം.വരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയങ്ങളെല്ലാം ഉന്നയിക്കുമെന്നും , എംഎൽഎ പറഞ്ഞു .