ഊന്നുകൽ: ജൂൺ 1 സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു.നവാഗതർക്കായുള്ള സ്കൂൾ പ്രവേശനം വലിയ ഉത്സവമാക്കി മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചതോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ നടന്നു.
ഇതിൻ്റെ ഭാഗമായി ഊന്നുകൽ ലിറ്റിൽഫ്ലവർ ഹൈസ്കൂളിലും ആവേശകരമായ പ്രവേശനോത്സവം നടന്നു.

ഈ വർഷം സ്കൂളിലേക്ക് പുതിയതായി വന്ന എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ, വൃക്ഷത്തൈകൾ, ബലൂണുകൾ തുടങ്ങിയവ നൽകിയാണ് വരവേറ്റത്.
കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൈജെൻ്റ് ചാക്കോ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ വെരി. റവ.ഡോ. തോമസ് പോത്തനാമുഴി അധ്യക്ഷത വഹിച്ചു.
ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡൻറ് എം എസ് പൗലോസ്, ഹെഡ്മിസ്ട്രസ് സുനി എം കുര്യൻ, പിടിഎ പ്രസിഡൻറ് ഷിജു മോൻ സി എ, എം പി ടി എ പ്രസിഡൻറ് സിബിയ ജിൻസൺ, അധ്യാപിക ടിസി കെ ജോർജ് എന്നിവർ സംസാരിച്ചു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				