കോതമംഗലം : കാർഷീക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മാനിയ്ക്കൽ ഫാമിലി യൂണിയൻപച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. മാനിയ്ക്കൽ, ചാത്തം കോട്ട് , പടിഞ്ഞാക്കര , കണിച്ചാട്ട്, പുത്തേത്ത് എന്നീ വീട്ടു പേരുകളിൽ അറിയപ്പെടുന്ന അറുനൂറോളം കുടുംബങ്ങളാണ്. മാനിയ്ക്കൽ ഫാമിലി യൂണിയൻ , ഫാമിലി യൂണിയന്റെ സെക്രട്ടറി എം.എം.മുഹമ്മദ് ഫറൂഖിയുടെ അദ്ധ്യക്ഷതയിൽ കൂറ്റം വേലിയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് നിസാ മോൾ ഇസ്മായിൽ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു. ട്രഷറർ എം.എസ് : അലിയാർ, എം.കെ. ഇസ്മായിൽ, സിദ്ധീഖ് മാനിയ്ക്കൽ, അലി പുത്തേത്ത്, കുഞ്ഞുമ്മോൻ പൂക്കോയിൽ, മുഹമ്മദ് എം.എ. എന്നിവർ സംസാരിച്ചു. നിരവധി കർഷകരും. പങ്കെടുത്തു
