കീരംപാറ : കീരംപാറ പഞ്ചായത്തിലെ 6-ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സാന്റി ജോസിന് യൂ. ഡി എഫ് കർഷക കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം യൂ. ഡി. എഫ്. ജില്ലാ കൺവീനർ ഷിബു തെക്കുമ്പുറം ഉദ്ഘാടനം ചെയ്തു. കൺവീനർ ജെയിംസ് കൊറമ്പേൽ ആദ്യഷനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. എം. ബഷീർ, പി. സി. ജോർജ്, ജോമി തെക്കേക്കര, ബിനോയ് മഞ്ഞുമ്മേകുടി, സജി തെക്കേക്കര, സി. ജെ. എൽദോസ്, കരുണാകരൻ പുനത്തിൽ, എൽദോസ് വർഗീസ്, മാമച്ചൻ ജോസഫ്, ഗോപി നാടുകാണി, ബീന റോജോ, വി. കെ. വർഗീസ്, ബേസിൽ ബേബി, മഞ്ജു സാബു എന്നിവർ പ്രസംഗിച്ചു.
