കോതമംഗലം : കോതമംഗലം – പുന്നേക്കാട് റോഡിൽ ഊഞ്ഞാപാറ, പഴയ നിർമൽ ഗ്രാം പ്ലാന്റിന് സമീപം കാറുകൾ കൂട്ടിയിടിച്ചു . കോതമംഗലത്ത് നിന്ന് പുന്നെക്കാടിന് പോകുകയായിരുന്ന കാറും, കുട്ടമ്പുഴ ഭാഗത്തു നിന്ന് മുവാറ്റുപുഴക്ക് പോകുകയായിരുന്ന കാറും നേർക്ക് നേർ ഇടിക്കുകയായിരുന്നു. ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻ വശം തകർന്നു. യാത്ര കാർക്ക് കാര്യമായി പരിക്കില്ല.
പുന്നേക്കാട് റോഡിലെ നിർമ്മാണത്തെ തുടർന്നുണ്ടായ
രൂക്ഷമായ പൊടിശല്യമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

						
									


























































