കോതമംഗലം: ബുധനാഴ്ച്ച വീശിയടിച്ച ശക്തമായ കാറ്റിൽ പാലമറ്റത്ത് മുന്നോറോളം വാഴകൾ ഒടിഞ്ഞു. കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൃഷി ചെയ്തിരുന്ന കദളിപ്പറമ്പിൽ കെ. ഡി. വർഗ്ഗീസിൻ്റെ വാഴകൃഷിയാണ് കാറ്റിൽ നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്‌ത വാഴകളാണ് കാറ്റിൽ ഒടിഞ്ഞു വീണത്. വലിയ കട ബാധ്യതയാണ് തന്മൂലം കൃഷിക്കാരന് വന്നുചേർന്നിരിക്കുന്നത്. കൃഷിയിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മാമച്ചൻ ജോസഫ്, വി കെ വർഗ്ഗീസ്, മഞ്ജു സാബു , ബീന റോജോ, കൃഷി ഓഫീസർ ബോസ് എന്നിവർ സന്ദർശിച്ചു.
