കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പാലമറ്റം ഗവൺമെൻ്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക് മെമ്പർ ജെസ്സിമോൾ ജോസ്,പഞ്ചായത്ത് മെമ്പർ എം സി അയ്യപ്പൻ,എസ് എം സി ചെയർപേഴ്സൺ ദീപ്തി സുധീഷ്,ടീച്ചർ ഇൻ ചാർജ് സുജാത വി വി,രജനി എ ജി, ബിജു വി നായർ,ഇ പി രഘു തുടങ്ങിയവർ പങ്കെടുത്തു.
