Connect with us

Hi, what are you looking for?

NEWS

ഇഞ്ചത്തൊട്ടിയിൽ സ്ത്രീ സംരംഭകയുടെ അഞ്ചോളം കയാക്കിംഗുകൾ സാമൂഹിക വിരുദ്ധർ തകർത്തു

കോതമംഗലം :- ഇഞ്ചത്തൊട്ടിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്ത്രീ സംരംഭക ലോൺ എടുത്തു വാങ്ങിയ അഞ്ചോളം കയാക്കിംഗുകൾ തകർത്തു. ചാരുപാറ സ്വദേശിനി സജിത സജീവ് ലോൺ എടുത്ത് വാങ്ങിയ നാല് കയാക്കിംഗ് വള്ളങ്ങളും ഒരു പെഡൽ ബോട്ടുമാണ് സാമൂഹ്യ വിരുദ്ധർ കുത്തിക്കീറി നശിപ്പിച്ചത്. ഇന്ന് രാവിലെ കയാക്കിംഗ് ബുക്ക് ചെയ്തിരുന്നവർ എത്തിയപ്പോഴാണ് കയാക്കിംഗുകളുടെ തകരാർ ഉടമകളുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇഞ്ചത്തൊട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പെരിയാറ്റിലൂടെ സഞ്ചരിക്കാൻ വാടകക്ക് നൽകിയിരുന്ന കയാക്കിംഗുകളാണ് നശിപ്പിക്കപ്പെട്ടത്. ലോൺ എടുത്തു വാങ്ങിയ ഈ കയാക്കിംഗുകളിൽ നിന്ന് കിട്ടുന്ന വാടകയായിരുന്നു ഇവരുടെ ഏക വരുമാനം. സീസൺ ആരംഭിച്ചപ്പോൾ തന്നെ ഉണ്ടായ ഈ സംഭവം ഇവർക്ക് ഇരട്ട പ്രഹരമായി. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കയാക്കിംഗ് നശിപ്പിച്ച വരെ ഉടൻ കണ്ടു പിടിക്കണമെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഉടമയായ സജിത സജീവ് പറഞ്ഞു.

 

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!