കീരംപാറ: കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറാം വാർഡിൽ വോട്ടെടുപ്പ് ആരംഭിച്ചു. വാർഡിലെ ജയപരാജയങ്ങൾ പഞ്ചായത്ത് ഭരണത്തെ ബാധിക്കുമെന്നതിനാൽ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് സ്ഥാനാർത്ഥികളും മുന്നണികളും കാഴ്ചവച്ചത്.
13 അംഗ ഭരണസമിതിയിൽ എൽ ഡി എഫ് – 6, യു ഡി ഫ്- 6 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. ഈ വാർഡിൽ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിൻ്റെ പിന്തുണയോടെ എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യ യാക്കി ഉത്തരവിറക്കിയത്.
ഇപ്പോൾ എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണം നിലനിർത്തണമെങ്കിൽ ജയം അനിവാര്യമാണ്. യു ഡി ഫ് സ്ഥാനാർത്ഥി ജയിച്ചാൽ ഏഴംഗങ്ങളുടെ പിന്തുണയോടെ അവർക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാവും.
അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സാൻ്റി ജോസ് (UDF), റാണി റോയി ( LDF), രഞ്ജു രവി (NDA), സുവർണ സന്തോഷ് (ആം ആദ്മി പാർട്ടി ), റാണി ജോഷി (സ്വത) എന്നിവരാണ് സ്ഥാനാർത്ഥികൾ.