കോതമംഗലം : ചേലാട് തെരുവുനായ്ക്കളുടെ ശല്യം ഏറിവരുന്നതായി പരാതി. പിണ്ടിമന ,കീരംപാറ പഞ്ചായത്തുകളും കോതമംഗലം മുനിസിപ്പാലിറ്റിയും സംഗമിക്കുന്നിടമാണ് ചേലാട്. പോളിടെക്നിക് ,ദന്തൽ കോളേജ് ,ഹയർ സെക്കൻ്ററി സ്കൂൾ ,സർക്കാർ സ്കൂൾ , BRC തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികളും ജീവനക്കാരുമാണ് ചേലാട് വഴി വന്നു പോകുന്നത്. ഇവിടെയാണ് തെരുവുനായ്ക്കൾ വർദ്ധിച്ചു വരുന്നതായി കാണുന്നത്. കോതമംഗലത്തെയും മറ്റ് വിദ്യാലയങ്ങളിലേക്കും രാവിലെ പോകാൻ കാത്തു നിൽക്കുന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വാഹനയാത്രികർക്കും തെരുവ് നായ്ക്കൾ ഇവിടെ ഒരു ഭീക്ഷണിയായി മാറുന്നുണ്ട്. രാത്രി കാലങ്ങളിൽ തെരുവുനായ്ക്ക് വാഹനത്തിൻ്റെ പിന്നാലെ ഓടുന്നതും വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. ദുരന്തങ്ങൾ വന്നതിനു ശേഷം നടപടിയെടുക്കാതെ ദുരന്തമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ജോൺസൻ കറുകപ്പിള്ളിൽ അവശ്യപ്പെട്ടു.
