കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ക്യഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളു ക്യഷി യിലേയക്ക് പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ്, പബ്ലിക്ക് ലൈബ്രറി കീരംപാറ, കീരംപാറ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീരംപാറ ടൗണിൽ വിപുലമായ കർഷക ഘോഷയാത്രയും പൊതും സമ്മേളനവും സംഘടിപ്പിച്ചു.. കീരംപാറ സെൻ്റ് സ്റ്റീഫൻസ് സ്കൂൾ അങ്കണത്തിൽ നിന്ന് താളമേളങ്ങളുടെ അകമ്പടിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ ,കർഷകർ, ജനപ്രതിനിധികൾ പങ്കെടുത്ത ഘോഷയാത്ര കീരംപാറ സെൻ്റ് സെബ്യ സ്റ്റൻസ് പള്ളി അങ്കണത്തിൽ എത്തിചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പറും, കീരംപാറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുംമായ കെ.കെ ദാനി പള്ളി വികാരി ‘ ഫാ. മാത്യം തെക്കേക്കര, ബ്ലോക്ക് വികസന കാര്യ. സ്റ്റാ. കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് ഡിവിഷൻ മെമ്പർ ലിസി ജോസ് ,കോതമംഗലം ക്വഷി അസി.ഡയറക്ടർ സിന്ധു വി.പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജിജി എളൂർ, സെൻ്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജീമോൻ ഫിലിപ്പോസ്, കായിക അദ്ധ്യ പകൻ ജിമ്മി ജോസഫ്, അസി. കൃഷി ഓഫീസർ എൽദോസ് പി ,ക്യഷി അസി.. ബേസിൽ വി.ജോൺ എന്നിവർ പ്രസംഗിച്ചു.
കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക, വിഷ രഹിതവും,സുരക്ഷിത വുമായ ഭക്ഷ്യ ഉത്പാദനം പോത്സാഹിപ്പിക്കുക ,എല്ലായിടവും കൃഷിയിടമാക്കും ക, തരിശ് രഹിത പഞ്ചായത്ത്എന്നിവയാണ് ഞങ്ങളും ക്യഷിയിലേക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. തരിശായ പ്രദേശ ങ്ങൾ കൃഷി ചെയ്യണമെന്നും, ഓരോ കുടുംബവും കൃഷിയിൽ സ്വയം പര്യാപ്തമാവുന്നതോടൊപ്പം കർഷകർ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലും ശ്രദ്ധ നൽകണമെന്നും യോഗത്തിൽ കൂട്ടായി പ്രതിജ്ഞ എടുത്തു.. തുടർന്ന് ഹൈബ്രിഡ് പച്ചക്കറി തൈകളും, വിത്തുകളും കർഷകർക്ക് ‘ വിതരണം ചെയ്തു. ചടങ്ങിൽ ക്യഷി ഓഫീസർ ബോസ് മത്തായി സ്വാഗതവും, കീരംപാറ പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് ദേവസ്യ കുട്ടി വർഗീസ് നന്ദിയും പറഞ്ഞു..



























































