കോതമംഗലം : തലക്കോട് ഗവൺമെന്റ് യു പി സ്‌കൂളിന് ആന്റണി ജോൺ എം എൽ എ യുടെ ” ശുഭയാത്ര പദ്ധതിയിൽ ” ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് ആന്റണി ജോൺ എം എൽ എ സ്കൂളിന് കൈമാറി.വാർഡ് മെമ്പർ സുഹറ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർമാരായ ഷിബു പടപ്പറമ്പത്ത്,ഹരീഷ് രാജൻ,തോമാച്ചൻ ചാക്കോച്ചൻ,സൗമ്യ ശശി,രാജേഷ് കുഞ്ഞുമോൻ,രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ ഇ ജോയ്,പി ടി ബെന്നി,അഭിലാഷ് രാജ്,യാസർ മുഹമ്മദ്,കൃഷ്ണപ്രസാദ് പി കെ,കെ കെ ശശി,സി റ്റി പൗലോസ്, എം എം റഷീദ്, അനീഷ് മോഹനൻ,എബിമോൻ മാത്യു,പി ആർ രവി,സ്കൂൾ അധികൃതർ, രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ് ബാബു സ്വാഗതവും പി ടി എ പ്രസിഡന്റ് എൽദോ മാങ്കൂട്ടത്തിൽ നന്ദിയും പറഞ്ഞു.
