കോതമംഗലം : തലക്കോട് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്റെ ശിലാസ്ഥാപനം വനംമന്ത്രി എകെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നഗരംപാറ ഫോറസ്റ്റ് സ്്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷനായി. 80 ലക്ഷം രൂപ മുടക്കിയാണ് നിര്‍മാണം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പുതിയ 15 ഫോറസ്്റ്റ് സ്‌റ്റേഷനുകളുടെയും 14 ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളുടെയും ശിലാസ്ഥാപനവും ഇന്ന് മന്ത്രി നിര്‍വഹിച്ചു. ദേശീയപാതയോരങ്ങളിലും അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലുമാണ് ഇപ്പോള്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റുകള്‍ ഉള്ളത്.
പുതുതായി നിര്‍മിക്കുന്ന ചെക്ക് പോസ്റ്റുകള്‍ വനം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനും വനം ഉല്‍പന്നങ്ങളുടെ കള്ളക്കടത്ത് തടയുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. വനശ്രീ, ഇക്കോ ഷോപ്പുകള്‍ വന സംരക്ഷണ പ്രാധാന്യ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന നോളജ് സെന്ററുകള്‍ എന്നിവ ചേര്‍ന്ന സംയോജിത ചെക്ക് പോസ്റ്റ് കോംപ്ലക്‌സുകളാകും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷ കാലാവധിയാണ് സ്‌റ്റേഷനുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നിര്‍മാണത്തിനുള്ളതെങ്കിലും 2022 മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനം ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കര്‍മ പരിപാടികളുടെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് നടത്തുന്നതെന്നും മന്ത്രി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വാര്‍ഡ് അംഗങ്ങളായ ഹരീഷ് രാജന്‍, സന്ധ്യ ജെയ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ്് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി മാത്തച്ചന്‍ സ്വാഗതവും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്്റ്റ് ഓഫീസര്‍ പിആര്‍ സുരേഷ് നന്ദിയും രേഖപ്പെടുത്തി.