NEWS
ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനാനുമതി തടയണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി മാർച്ചും ധർണ്ണയും നടത്തി.

കോതമംഗലം: കവളങ്ങാട്, പുലിയൻപാറ, വാളാച്ചിറ ,കുറുങ്കുളം നെല്ലിമറ്റം പ്രദേശത്ത് താമസിക്കുന്ന നൂറ് കണക്കിനാളുകളുടെ ആരോഗ്യത്തിനും കുടിവെള്ള ശ്രോദസ്സിനും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിനും വൻ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന അനധികൃത ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ നിർമ്മാണ അനുമതി തടയണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ആക്ഷൻ കൗൺസിൽ കവളങ്ങാട് പഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.പ്രതിക്ഷേധ മാർച്ച് നെല്ലിമറ്റം ടൗൺ ചുറ്റി പഞ്ചായത്ത് ആഫീസിനു മുന്നിൽ എത്തിയതിനെ തുടർന്ന് ഊന്നുകൽ പോലീസ് തടഞ്ഞു. തുടർന്ന് പഞ്ചായത്ത് ആഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു.
പ്രമുഖ തൊഴിലാളി യൂണിയൻ നേതാവ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി. ആക്ഷൻ കൗൺസിൽ ചെയർമാൻ എം.എം.ഉമ്മർ മണലുംപാറയിൽ അദ്ധ്യക്ഷനായി. സമരസമിതി നേതാക്കളായ ബെന്നി പോൾ, വിൽസ് ഇല്ലിപ്പറമ്പിൽ, Dr.റ്റി.ജെ.പൗലോസ്, ജോയി വലിയമറ്റം, നാസർ മലേക്കുടിയിൽ, ജോഷി പറക്കുടിയിൽ,ലിസി വർഗ്ഗീസ്, ജെസ്സി പീറ്റർ, മേരി ജോർജ്ജ്, വർഗ്ഗീസ് ജോസഫ് സ്വാഗതവും അബ്ദുൾ സലാം കക്കാട്ട് നന്ദിയും പറഞ്ഞു. സമരത്തിൽ സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS11 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു