കോതമംഗലം : കോതമംഗലം രൂപതയുടെ കീഴിൽ വരുന്ന കവളങ്ങാട് നെല്ലിമറ്റം പുലിയൻപാറ ഇടവകയിലെ സെൻസെബാസ്റ്റിൻ പള്ളിയിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രൂപക്കട് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ ദ്രോഹികൾ ഇളക്കിമാറ്റി അടുത്തുള്ള പൈനാപ്പിൾ തോട്ടത്തിൽ വലിച്ചെറിഞ്ഞു. തൊട്ടടുത്തുള്ള ടാർ മിക്സിങ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച് പള്ളി വളരെ കാലം അടച്ചിട്ടിരുന്നു.തുടർന്ന് ഈയിടെയാണ് പള്ളി തുറന്നു പ്രവർത്തിച്ചു തുടങ്ങിയത്.
ടാർ മിക്സിങ് പ്ലാന്റിൽ നിന്നും ഉയരുന്ന അമിതമായ പൊടിയും പുകപടലങ്ങളും വിഷമാലിന്യങ്ങളും പ്രദേശത്ത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടി കാട്ടി പ്ലാന്റ്നെതിരെ മാസങ്ങൾക്ക് മുൻപ് ജനങ്ങൾ സമരം നടത്തിയിരുന്നു. പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള അനുമതി പഞ്ചായത്ത് ഭരണകൂടം നൽകരുതെന്ന ആവശ്യമുന്നായിച്ച് നടന്ന സമരത്തിൽ ഇടവകാംഗങ്ങളും പ്രദേശവാസികളോടൊപ്പം സമരത്തിൽ പങ്കു ചേർന്നു.
നിലവിൽ യാതൊരു സംഘർഷ സാഹചര്യവും പ്രദേശത്ത് ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലം ബിജെപിയുടെയും യുവമോർച്ചയും നേതാക്കൾ സന്ദർശിച്ചു. സാമൂഹിക സ്പർദ്ധ ലക്ഷ്യം വെച്ച് സാമൂഹ്യ വിരുദ്ധർ ചെയ്ത ഹീനമായ നടപടിയെ മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചൂർ ശക്തമായി അപലപിച്ചു.തുടർന്ന് യാതൊരു സംഘർഷവും ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻ കരുതലുകൾ അധികാരികൾ സ്വീകരിക്കടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി സൂരജ് മലയിൽ,യുവമോർച്ച മണ്ഡലം പ്രസിഡൻറ് അമൽ രാമചന്ദ്രൻ,വിനോദ് ഇലവുങ്കൽ,അരുൺ നെല്ലിമറ്റം,ജോസ് ഉലഹന്നാൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.