കവളങ്ങാട് : ദേശീയ മലമ്പനി നിർമ്മാർജ്ജന യഞ്ജത്തിൻ്റെ ഭാഗമായി കവളങ്ങാട് ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ മലമ്പനി നിർമ്മാർജ്ജന യഞ്ജത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ലൂസിന, മെമ്പർമാരായ രാജേഷ് കുഞ്ഞുമോൻ, ഉഷശിവൻ, സെക്രട്ടറി കൃഷ്ണൻകുട്ടി,ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയിംസ്, ഉഷസജീവ്, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു.വീടുകളിൽ കെട്ടിക്കിടക്കുന്ന ജലശേഖരങ്ങളും ഒഴിവാക്കാവുന്ന വെള്ളക്കെട്ടുകളും നശിപ്പിച്ചു കൊണ്ട് കൊതുകുകൾക്ക് വളരാൻ കഴിയാത്ത വിധത്തിൽ അടിസ്ഥാനപരമായ കരുതലിലൂടെയും ബോധവത്കരണ ക്ലാസ്സുകളിലൂടെയും മലമ്പനി പൂർണ്ണമായും വിമുക്തമാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷൃമിടുന്നത്.
