കവളങ്ങാട്: പൈമറ്റം ഗവൺമെൻ്റ് യുപി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. പൈമറ്റം ഗവ യുപി സ്കൂളിൽ നിർമാണോദ്ഘാടനം നടത്തി. പുതിയ കെട്ടിടത്തിൻ്റെ നിർമാണത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. 1935 ൽ പൈമറ്റത്ത് ആരംഭിച്ച സ്കൂളിൽ ഇന്ന് പ്രീ പ്രൈമറി തലം മുതൽ യുപി തലം വരെയായി 250 കുട്ടികൾ പഠിക്കുന്നുണ്ട്. 13 അധ്യാപകരും മൂന്ന് അനധ്യാപകരും സ്കൂളിലുണ്ട്. പ്രീ പ്രൈമറി തലത്തിൽ മാത്രം 65 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഫിയ സലീം, കെ എം അബ്ദുല്‍ കരീം, സീനത്ത് മൈതീന്‍, വാര്‍ഡ് അംഗങ്ങള്‍, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം എ വത്സലന്‍, പിടിഎ പ്രസിഡന്റ് സജി സെബാസ്റ്റിയന്‍, എച്ച്എം ഇന്‍ചാര്‍ജ് നിഷ കെ ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.