Connect with us

Hi, what are you looking for?

NEWS

ഊന്നുകല്ലിന് സമീപം കാട്ടാനയെത്തി; വ്യാപകമായി കൃഷികൾ നശിപ്പിച്ചു.

കവളങ്ങാട് : ഊന്നുകല്ലിന് സമീപം കാട്ടാനയെത്തി. ഞായറാഴ്ച അർദ്ധരാത്രിയിൽ മുള്ളരിങ്ങാട് – ചാത്തമറ്റം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാന പരീക്കണ്ണി പുഴ തീരം ഇടിച്ചു പുഴയിലിറങ്ങിയതായി പ്രദേശവാസികൾ പറയുന്നു. പരീക്കണ്ണി മഠത്തിന് ഏതാനും മീറ്റർ അകലെ കാട്ടാന വന്നത് ജനം പരിഭ്രാന്തിയോടെയാണ് കാണുന്നത്. താന്നിപുഴ റഷീദിന്റെ ഉടമസ്ഥതയിലുള്ള പരീക്കണ്ണി പുഴ തീരത്തെ പറമ്പിൽ കയറിയ കാട്ടാന വലിയ നാശമാണ് നടത്തിയത്. വാഴകളും തെങ്ങുകളും മറ്റു കൃഷികളുമെല്ലാം പിഴുതെറിഞ്ഞതായി കണ്ടത്. കാട്ടാന ശല്യം തടയാൻവനപാലകരെ വിവരമറിയിച്ചിട്ടുണ്ട്. ചാത്തമറ്റം മുള്ളരിങ്ങാട്, ഉപ്പുകുഴി വനാതിർത്ഥികളിൽ ഫെൻസിംങ്ങ് സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇

https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...