കവളങ്ങാട് : ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൻ്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചന ശില്പശാല ക്യാമ്പ് നടത്തി. കുട്ടികളിൽ ചിത്രരചന മികവ് പരിപോഷിപ്പിക്കുക, ചിത്രരചനയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. പത്ത് വയസ്സിന് താഴെയുള്ള നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ മുതൽ വൈകിട്ട് വരെ നടന്ന ഏകദിന ശില്പശാലയിൽ
പ്രഗൽഭരായ അദ്ധ്യാപകർ ക്ലാസ്സെടുത്തു.
സ്കൂളിൽ വച്ച് നടന്ന ചിത്രരചന ക്യാമ്പ് കവളങ്ങാട് പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ജിൻസിയ ബിജു ഉത്ഘാടനം ചെയ്തു. മാനേജർ റവ. ഡോ. തോമസ് പോത്തനമുഴി യുടെ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിസി മലേക്കുടി , സിസ്റ്റർ റാണിപുത്തൻപുരക്കൽ, എന്നിവർ ശില്പ ശാലയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. നോബിൾ വർഗീസ്, എം പി ടി എ പ്രസിഡന്റ്. ശ്രീമതി. സോണിയ കിഷോർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.സനിൽ സണ്ണി എന്നിവർ പ്രസംഗിച്ചു.