ഊന്നുകൽ: ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച വളം ഡിപ്പോ മന്ദിര ഉദ്ഘാടനം കോതമംഗലം എം.എൽ എ . ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു. കാർഷിക, കാർഷികേതര, കലാ-കായിക, സാംസ്ക്കാരിക മേഖലകൾ ഉൾപ്പെടെ കുട്ടികൾക്കും, യുവാക്കൾക്കും വേണ്ടി മാതൃകാപരമായ പ്രവർത്തനങ്ങളാണ് ബാങ്ക് നടത്തിവരുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബാങ്ക് പ്രസിഡൻ്റ് ശ്രീ എം.എസ് പൗലോസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ശ്രീ.കെ.ബി.മുഹമ്മദ്, ഷിബു പടപറമ്പത്ത്, ഉഷ ശിവൻ, ജോയി പി മാത്യു, പി.എം. സുകുമാരൻ, പീറ്റർ മാത്യു, ജോയി പോൾ,സജീവ് ഗോപാലൻ, തോമസ് പോൾ, അഡ്വ. എം.കെ. വിജയൻ, ഗ്രേസി ജോൺ, സൗമ്യ റെജി, സീന സജി എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് സൗജന്യ പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ സ്വാഗതവും, സെക്രട്ടറി ശ്രീ. കെ കെ ബിനോയി കൃതഞ്‌ജതയും പറഞ്ഞു.
