കോതമംഗലം : ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന 32 വയസുകാരനായ മകനും 56 വയസുകാരനായ അയാളുടെ പിതാവും 18 ദിവസങ്ങളുടെ വ്യത്യാസത്തിൽ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബം സഹായം തേടുന്നു. 5 വയസുള്ള പെൺകുട്ടിയും 3 വയസുള്ള ആൺകുട്ടിയും വിധവകളായ രണ്ടു സ്ത്രീകളും അടങ്ങുന്ന കുടുംബമാണ് സഹായം അഭ്യർത്ഥിക്കുന്നത്. എറണാകുളം ജില്ലയിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ 18-ാം വാർഡിൽ നെല്ലിമറ്റം കോളനി പടിയിൽ തേളായിൽ ഷാമോൻ (32) കഴിഞ്ഞ മാർച്ച് 25 ന് കുഴഞ്ഞു വീണു മരിച്ചു. ഏപ്രിൽ 12 ന് പിതാവ് കാസിം (56) കുഴഞ്ഞു വീണു മരിച്ചു .ഇതോടെ ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ തകർന്നു. രണ്ടു കുട്ടികളുടെ ഭാവി ഭദ്രമാക്കുവാൻ സാമ്പത്തിക കണ്ടെത്തുന്നതിലേക്കാണ് സഹായം തേടുന്നത്.
FEDERAL BANK ,
Oonnukal Branch, Ernakulam District.
A/C No. 17720100068539
IFSC: FDRL0001772
Googl Pay No. 7511145689