കോതമംഗലം: പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി 10ആം ക്ലാസ് വിദ്യാർഥി ജോഹൻ സൈക്കിളിൽ യാത്ര ചെയ്തത് 530 Km. യൂത്ത് കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് കുട്ടിയെ അഭിനന്ദിച്ചു.
നെല്ലിമറ്റത്ത് നിന്ന് തുടങ്ങി അടിമാലി – പൂപാറ – തേനി – മധുര – തിരുച്ചിറപെട്ടി – രാമേശ്വരം വഴി ധനുഷ്കോടി വരെ ആയിരുന്നു സൈക്കിൾ യാത്ര.
നെല്ലിമറ്റം താഴത്തൂട്ട് സന്തോഷിൻ്റെയും നിമ്മി ഈശോയുടെയും മകൻ ആണ് ജോഹൻ.
ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ജോബി ജേക്കബ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനൂസ് വി ജോൺ, ജോയി പയ്യപ്പിള്ളി,നവീൻ പുല്ലൻ, ജോണി ആണ്ടൂരാൻ,യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹികൾ ആയ മേഘ ഷിബു, സിനാൻ, എൽദോസ് പരീകണ്ണി,എൽദോസ് ജിജി, ആൽബർട്ട് ഉപ്പുകുളം മേൽബിൻ,നിഖിൽ, ഡെസേർട്ട്, സാബു എന്നിവർ പങ്കെടുത്തു.
