ഊന്നുകൽ : കവളങ്ങാട് സർവീസ് സഹകരണ ബാങ്കുകളിലേക്ക് യുഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർമ്മ സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ ബാങ്കുകളിൽ നടന്നിട്ടുള്ളത്. പിൻവാതിൽ നിയമനങ്ങളിലൂടെ എഴുപതോളം സിപിഎം പാർട്ടി ഭാരവാഹികളെയും,നേതാക്കന്മാരുടെ ഭാര്യമാരെയും അനധികൃതമായി ഈ ബാങ്കിൽ നിയമിച്ചിട്ടുണ്ട്. ഇതിനെല്ലാം എതിരെ ബാങ്ക് ശക്തമായ നടപടി സ്വീകരിച്ചില്ല എങ്കിൽ ഇനിയും ശക്തമായ സമരപരിപാടികളുമായി പാർട്ടി മുൻപോട്ട് പോകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു.
കെ പി ബാബു,ഷിബു തെക്കുംപുറം,ഇബ്രാഹിം കവലയിൽ, എബി എബ്രഹാം,സൈജൻറ് ചാക്കോ,എം എസ് എൽദോസ്, അബു മൊയ്തീൻ, ആന്റണി പാലക്കുഴി,ബാബു ഏലിയാസ്, ജൈമോൻ ജോസ്, ജിംസിയ ബിജു, അനൂപ് ഇട്ടൻ,എം കെ വിജയൻ,ലിനോ തോമസ്,ജിൻസി മാത്യു,കെ എം അലിയാർ,സന്ധ്യ ജയ്സൺ ബേസിൽ കൂത്തനാടി,അനുസ് വി ജോൺ,ഉഷ ശിവൻ,എ വി ജോണി തുടങ്ങിയവർ പ്രസംഗിച്ചു.
