കവളങ്ങാട്: ജനകീയാസൂത്രണ പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കർഷകർക്ക് അടുക്കള തോട്ടം പദ്ധതിയിലൂടെ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതകൈവരിക്കുകഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെനടപ്പിലാക്കുന്നപദ്ധതിയിൽഗ്രോബാഗുകൾ, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, സ്യൂഡോമോണസ്, ചകിരി ചോറ്കമ്പോസ്റ്റ്, വേപ്പെണ്ണ, അത്യുൽപാദനശേഷിയുള്ള പച്ചക്കറി വിത്തുകൾ എന്നിവവിതരണം ചെയ്തു.
കൃഷിഭവൻപരിസരത്ത് വച്ച്നടന്നചടങ്ങിൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു കിറ്റുകളുടെ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടീന ടിനു അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കർഷകരായ സാജു കാക്കനാട്, ഉഷ ബിനോയി മാംങ്കുട്ടത്തിൽ, സൗമ്യ സബീർ തൈക്കുട്ടത്തിൽ ,കൃഷി അസിസ്റ്റൻറ്മാരായ വി. കെ ദീപ, പി.എം.വിനീഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കെ.എ.സജിസ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ കെ സി സാജു നന്ദിയും പറഞ്ഞു.
