കവളങ്ങാട്: ശനിയാഴ്ച പകല്‍ അടിവാട് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്തു. പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസലിന്റെ ഭാര്യയും അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍ അലിയാരിന്റെ മകളുമായ സുമിമോളാണ് (30) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് ഫൈസലിനെയും ഭര്‍തൃമാതാവ് ഫാത്തിമക്കെതിരെയും പോത്താനിക്കാട് പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത് ഇങ്ങനെ: ഇവരുടെ ഭര്‍തൃവീട്ടില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ശനി പകല്‍ ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായി. ഭര്‍തൃമാതാവുമായും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ശനിയാഴ്ച യുവതിയുടെ വാപ്പയെ യുവതി തന്നെ വിഷയങ്ങള്‍ വിളിച്ചറിയിച്ച ശേഷം മുറിയില്‍ കെട്ടിയിരുന്ന തൊട്ടിലിന്റെ കയറില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവ സമയം ഏഴും നാലും രണ്ടും വയസുള്ള മൂന്ന് ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ കുരുക്കഴിച്ച് അടിവാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭര്‍തൃ മാതാവ് സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പറയപ്പെടുന്നു. സംഭവ ദിവസം ഭര്‍ത്താവ് ദേഹോദ്രപം ഏല്‍പ്പിച്ചതായും ഫോണ്‍ പൊട്ടിച്ച് കളഞ്ഞതായും പറയപ്പെടുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം യുവതിയുടെ നാടായ മേതലയില്‍ ഖബറടക്കി. മക്കള്‍:
ഷഹബല്‍, ഫഹദ്, സുഫിയാന്‍.
