Connect with us

Hi, what are you looking for?

CHUTTUVATTOM

ഭരണ അഴിമതികൾ വിജിലൻസ് അന്വഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ പഞ്ചായത്ത് ആഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് ഭരണസമിതി കഴിഞ്ഞ നാലര വർഷക്കാലമായി സമസ്ത മേഖലയിലും അടിമുടി അഴിമതിയാണ് ഓരോ മേഖലയിലും നടത്തി വരുന്നത്.ഇതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിമറ്റത്ത് പഞ്ചായത്ത് ആഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. സമസ്തമേഖലയിലും അഴിമതി നടത്തുന്ന പ്രവർത്തനങ്ങളാണ് യുഡിഎഫ് നേത്യത്യത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പട്ടികജാതി വ്യക്തി ആനുകൂല്യ ഫണ്ട് ഒരു രൂപ പോലും ഫലപ്രധമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലാത്തത് തികഞ്ഞ അനാസ്ഥയും അഴിമതിക്ക് അവസരമില്ലാത്തതു കൊണ്ടുമാണ്.

ടാങ്കർ കുടിവെളള വിതരണത്തിലും വ്യാപക ക്രമക്കേടുണ്ടായിട്ടുണ്ട്. കരാറുകാരനോട് ബില്ല് പാസാക്കാൻ ആവശ്യപ്പെട്ടത് ആകട്ടെ ഒരു ലക്ഷം രൂപ കൈക്കൂലി .
മഴക്കാലത്തിന് മുന്നോടിയായി പുഴയിലെ ചെളിയും, എക്കലും നീക്കി പ്രളയം ഒഴിവാക്കാനാവശ്യമായ നടപടി എടുക്കാൻ ഗവൺമെൻ്റ് നിർദ്ദേശം പോലും പഞ്ചായത്തിൽ പാലിച്ചിട്ടില്ല. മഴക്കാല പൂർവ്വ ശുചികരണവും നടന്നിട്ടില്ല. എൽഡിഎഫ്
ഗവൺമെൻ്റിൻ്റെ വികസന പദ്ധതികൾ. അട്ടിമറിയ്ക്കുകയാണ്. തേങ്കോടിനെ പുത്തൻകുരിശുമായി ബന്ധിയ്ക്കുന്ന പാലത്തിന് എംഎൽഎ 50 ലക്ഷം രൂപ അനുവദിച്ചിട്ട് നിരവധി വർഷങ്ങളായിട്ടും പഞ്ചായത്തിൻ്റെ അനാസ്ഥ മൂലം പദ്ധതി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. തേൻകോട് ഒരു പശകമ്പനിയുടെ അനുമതിക്കായി പത്ത് ലക്ഷം രൂപ മേടിച്ചതായി ആരോപണമുണ്ട്.കവളങ്ങാട് പുലിയന് പാറയിലെ വിഷഫാക്ടറിക്ക് മൗനാനുവാദം നൽകിയത് അഴിമതിയുടെ ഭാഗമാണ്.

പഞ്ചായത്തിൽ കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ 5 ൽ കൂടുതൽ സെക്രട്ടറിമാർ സ്വയം സ്ഥലം മാറ്റം വാങ്ങുകയോ ലീവെടുത്ത് പോകുകയോ ചെയ്തത് അഴിമതിയിൽ മനം മടുത്താണ്. ഈ സന്ദർഭത്തിലാണ് പഞ്ചായത്തിലെ അഴിമതിയ്ക്കും വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കും എതിരെ എൽ.ജെ.ഡി. പ്രക്ഷോഭം നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എൽ.ജെ.ഡി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കെ.സുബാഷ് പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബിജു തേങ്കോട് അദ്ധ്യക്ഷനായി. പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ശിവൻ മാരമംഗലം, ദിലീപ് പയ്യാരപ്പിള്ളി, ജനകൻ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...