SPORTS
കവളങ്ങാട് പഞ്ചായത്തിലെ കേരളോത്സവം 2019 രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

കവളങ്ങാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കലാ-കായിക മത്സരങ്ങൾ,കാർഷിക മത്സരങ്ങൾ ( ഫുട്ബോൾ, ക്രിക്കറ്റ് , വോളിബോൾ,ഷട്ടിൽ, വടംവലി, ചെസ്സ്, ക്യാരംസ്, പഞ്ചഗുസ്തി, അത് ലറ്റിക്‌സ് ) എന്നിവയ്ക്ക് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 15 നും 40 നും ഇടയിൽ പ്രായമുള്ള മുഴുവൻ യുവതീ-യുവാക്കൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഉത്ഘാടനം 02/11/2019 ശനിയാഴ്ച രാവിലെ 9.00 മണിക്ക് നെല്ലിമറ്റം St ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ ‘ വച്ച് നടത്തപ്പെടുന്നു. ഫുട്ബോൾ മത്സരങ്ങളോട് കൂടി മഹാ മേള ആരംഭിക്കുകയാണ് . വോളിബോൾ 02/11/2019 (ശനി ) വൈകുന്നേരം 3 മണിക്ക് ചെമ്പൻകുഴി സ്കൂൾ ഗ്രൗണ്ടിൽ വെച്ച്. ക്രിക്കറ്റ് മത്സരം 03/11/2019 (ഞായർ ) നേര്യമംഗലം VHSS സ്കൂൾ ഗ്രൗണ്ടിൽ വെച്ച് രാവിലെ 9 മണി മുതൽ ഷട്ടിൽ 05/11/2019 വൈകുന്നേരം 5 മണിമുതൽ നേര്യമംഗലം നിള ഓഡിറ്റോറിയത്തിൽ വെച്ച് ചെസ്സ് 06/11/2019 V4U ക്ലബ് തലക്കോട് (ചെക്പോസ്റ്റ് ) വൈകുന്നേരം 3 മണി മുതൽ കലാമത്സരങ്ങൾ 8/11/2019 വെള്ളിയാഴ്ച നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ വെച്ച്. രാവിലെ 9 മണി മുതൽ വടംവലി ( 10/11/2019 ) വൈകുന്നേരം 5 മണിക്ക് പുത്തൻകുരിശിൽ വെച്ച്.
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക;9895213019 9847501304 (ഫുട്ബോൾ ) 9744841024, 8547172146 (ക്രിക്കറ്റ് ) 8547172146 (വോളിബോൾ ) 9744705648 (കലാ മത്സരങ്ങൾക് ) പങ്കെടുക്കുന്നവർ ആധാർ കാർഡ് ന്റെ കോപ്പി കൊണ്ടുവരിക.
SPORTS
നാഷണല്‍ ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ നേടി അരുണും ഷിന്‍ജുവും

കോതമംഗലം : കഴിഞ്ഞ ദിവസം മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 80 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴി സ്വര്‍ണവും 55 കിലോ വിഭാഗം കുമിത്തേയില്‍ ഷിന്‍ജു വര്‍ഗീസ് വെള്ളിയും നേടി. ഇരുവരും സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. ഇവര്‍ ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.
കോതമംഗലം അള്ളുങ്കല്‍ ചേറാടിയില്‍ വര്‍ഗീസ്- ശലോമി ദമ്പതികളുടെ മകളായ ഷിന്‍ജു സിവില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞാറക്കാട് വട്ടക്കുഴി മാത്യു ജോസഫ്- ലീലാമ്മ മാത്യു ദമ്പതികളുടെ മകനായ അരുണ്‍ തൊടുപുഴ സഹകരണ ബേങ്ക് ജീവനക്കാരനാണ്.
ഫോട്ടോ : മൈസൂരില്‍ നടന്ന ഷിറ്റോറിയു കരാട്ടെ നാഷണല്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കോതമംഗലം ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം.
SPORTS
സംസ്ഥാന ഷിറ്റോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടേക്ക് മികച്ച നേട്ടം

കോതമംഗലം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. 21 വയസിന് മുകളിലുള്ള 55 കിലോ കുമിത്തേ മത്സരത്തില്‍ ഷിന്‍ജു വര്‍ഗീസും 68 കിലോ വിഭാഗം കുമിത്തേയില്‍ അരുണ്‍ വട്ടക്കുഴിയും സ്വര്‍ണവും 75 കിലോ കുമിത്തേയില്‍ അഭിഷേക് വെള്ളിയും 18 നേടി. മൂവരും സെപ്തംബറില്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന നാഷനല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷനും നേടി. വയസിന് മുകളിലുള്ള 60 കിലോ വിഭാഗം കുമിത്തേയില്‍ ആസിഫ് അലി വെങ്കലം നേടി. എല്ലാവരും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ കേരള ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്യോഷി സാബു ജേക്കബിന് കീഴില്‍ അള്ളുങ്കല്‍, പരീക്കണ്ണി, പൈങ്ങോട്ടൂര്‍ സെന്ററുകളില്‍ പരീശീലനം നടത്തുന്നവരാണ്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ ഉത്ഘാടനം ചെയ്തു.
ഫോട്ടോ കാപ്ഷന്‍: തിരുവനന്തപുരത്ത് നടന്ന ഷിറ്റോറിയു കരാട്ടെ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ വിദ്യാര്‍ഥികളായ ഷിന്‍ജു വര്‍ഗീസ്, അരുണ്‍ വട്ടക്കുഴി, അഭിഷേക്, ആസിഫ് അലി എന്നിവര്‍ കോച്ചും ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരള ടെക്‌നിക്കല്‍ ഡയറക്ടറുമായ ക്യോഷി സാബു ജേക്കബിനൊപ്പം
SPORTS
ഖേലോ ഇന്ത്യയിൽ വെന്നി കൊടി പാറിച്ച് എം. എ കോളേജ്

കോതമംഗലം : ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. മെയ് മാസം 24 ആം തീയതി മുതൽ ജൂൺ മൂന്നാം തീയതി വരെ നീണ്ടുനിന്ന മത്സരത്തിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ സിദ്ധാർത് എ. കെ, ശ്രീകാന്ത് കെ, ആകാശ് എം വർഗീസ്, ആനന്ദ് കൃഷ്ണ കെ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം നേടി. അരുൺജിത്ത്, സ്നേഹ കെ എന്നിവർ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.വനിതാ വിഭാഗം 400 മീറ്റർ വ്യക്തിഗതയിനത്തിൽ സ്നേഹ. കെ.വെങ്കലവും കരസ്ഥമാക്കിയപ്പോൾ, സ്നേഹ അടങ്ങുന്ന എംജി സർവ്വകലാശാല4×400 മീറ്റർ വനിത റിലേ ടീം സ്വർണ്ണവും നേടി . ജൂനിയർ നാഷണൽ ചാമ്പ്യനായ ബിലൻ ജോർജ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കലം നേടി. എം.എ കോളേജിന്റെ 10 താരങ്ങൾ അടങ്ങിയ എം.ജി സർവ്വകലാശാല പുരുഷ ഫുട്ബോൾ ടീം വെങ്കലമെഡലും നേടിയതോടെ മെഡൽ പട്ടികയിൽ എം. എ കോളേജിന്റെ 17 താരങ്ങൾ ഇടം പിടിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് 32 താരങ്ങളാണ് കോതമംഗലം എം. എ കോളേജിൽ നിന്നും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനായി ലക്‌നോവിൽ കുപ്പായം അണിഞ്ഞത്. കായിക താരങ്ങൾക്കൊപ്പം എം. എ കോളേജിലെ പരിശീലകരായ അത്‌ലറ്റിക് കോച്ച് ഡോ. ജോർജ് ഇമ്മാനുവൽ, പി പി പോൾ, എം. എ ജോർജ്, അഖിൽ കെ. പി, നീന്തൽ പരിശീലകൻ വേണുഗോപാലൻ നായർ,എം. എ. കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ പ്രൊഫ. ഹാരി ബെന്നി എന്നിവരും എം ജി സർവകലാശാല ടീമിന്റെ ഭാഗമായിരുന്നു.
ചാമ്പ്യൻഷിപ്പിൽ മുൻ വർഷങ്ങളിൽ നിന്നും തിളക്കമാർന്ന പ്രകടനത്തോടെ എം.ജി സർവ്വകലാശാല ഏഴാം സ്ഥാനം കരസ്ഥമാക്കി. വിജയികളെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എന്നിവർ അഭിനന്ദിച്ചു.
ചിത്രം : ലക്നോവിൽ വച്ചു നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച കോതമംഗലം എം. എ. കോളേജ് കായിക താരങ്ങൾ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പരിശീലകരായ വേണുഗോപാലൻ നായർ, അഖിൽ കെ. പി, ഡോ.ജോർജ് ഇമ്മാനുവൽ,പ്രൊഫ.ഹാരി ബെന്നി, എം. എ. ജോർജ് എന്നിവരോടൊപ്പം
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME9 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
You must be logged in to post a comment Login