കോതമംഗലം : കോതമംഗലം നെല്ലിമറ്റത്ത് മരത്തിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷ സേന രക്ഷപെടുത്തി താഴെയിറക്കി. നെല്ലിമറ്റം കുറുംകുളം സ്വദേശി പീച്ചക്കര സാജു ആണ് തേങ്ങാ ഇടുന്നതിനായി തെങ്ങിനോട് ചേർന്നുള്ള ആഞ്ഞിലി മരത്തിൽ കയറിയത്. മരത്തിൽ കയറിയ സാജുവിന് തലകറക്കം അനുഭവപ്പെടുകയും 45 അടി ഉയരത്തിൽ കുടുങ്ങുകയും ആയിരുന്നു. കോതമംഗലത്തു നിന്ന് അഗ്നി രക്ഷ സേന എത്തി വല ഉപയോഗിച്ച് ഇയാളെ സുരക്ഷിതമായി താഴെയിറക്കി.
