×
Connect with us

NEWS

വേനൽ മഴയയിലും ശക്തമായ കാറ്റിലും നെല്ലിമറ്റത്ത് നരവധി വീടുകൾ തകർന്നു; ലക്ഷങ്ങളുടെ കൃഷിനാശം

Published

on

കോതമംഗലം: കോവിഡ് – 19 ലോക് ഡൗൺ കാലത്ത് പെട്ടെന്നുണ്ടായ ശക്തമായ വേനൽമഴയിലും ശക്തമായ കാറ്റിലും കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, നെടുംപാറ, കുറുങ്കുളം,വാളാച്ചിറ പ്രദേശത്ത് നിരവധി വീടുകൾ തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു.നിരവധിയാളുകളുടെ ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലാക്കി കൃഷിയിടങ്ങൾ നശിച്ചു.

നിരവധി റബ്ബർ മരങ്ങളും, വാഴ, കപ്പ തുടങ്ങിയ കൃഷിയും നശിച്ചു. നെല്ലിമറ്റത്ത് നെടുംപാറയിൽ നെടുംപുറത്ത് കുടി ബിനോയ്, കുന്നേൽ ഗോപി എന്നിവരുടെ വീടുകൾ കാറ്റിൽ നശിച്ചു. കുന്നേൽ ഗോപിയുടെ വീട് മേഞ്ഞിരുന്ന ആസ്പ റ്റോസ് ഷീറ്റ് കാറ്റിൽ പറന്ന് മേൽക്കൂര നശിച്ചു. നെടുംപുറത്ത് കുടി ബിനോയിയുടെ ഓട് മേഞ്ഞ മേൽക്കൂരക്ക് മുകളിലേക്ക് തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങൾ വീണ് മേൽക്കൂര തകർന്നു.

മടത്തുംപടി ഷൈജിയുടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഏത്തവാഴത്തോട്ടത്തിലെ 250ഓളം വാഴ കൃഷി പൂർണ്ണമായി നശിച്ചു.ശിവൻ പടപറമ്പത്തിന്റെ വാഴ കൃഷിയും കാറ്റിൽ നശിച്ചതിൽ പെടുന്നു.തുടർച്ചയായി ഉണ്ടാകുന്ന കാറ്റിലും മഴയിലും നാശനഷ്ടം സംഭവിക്കുന്നതുമൂലം പ്രദേശവാസികൾ ഭയാശങ്കയിലാണ്.കൃഷി നാശം സംഭവിച്ചവർക്കും വീട് നശിച്ചവർക്കും അടിയന്തിര സഹായം നൽകണമെന്ന് 17-ാം വാർഡ് മെമ്പർ സൗമ്യ സനൽ ആവശ്യപ്പെട്ടു.

Gepostet von കോതമംഗലം വാർത്ത am Dienstag, 7. April 2020

NEWS

താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

Published

on

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് ചേർന്നു. ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കോതമംഗലം താലൂക്കിൽ ഡെങ്കി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായും,ഡെങ്കി പടരാതിരിക്കാൻ ജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളിലും,വീടുകളിലും, പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാവരുടെയും കൃത്യമായ ശ്രദ്ധ ഉണ്ടാകണമെന്ന് സൂപ്രണ്ട് അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിന്റെയു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതുജനങ്ങളുടെയും, സഹകരണത്തോടെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന്കൃഷി വകുപ്പ് അധികൃതർക്ക് എം എൽ എ നിർദ്ദേശം നൽകി. കമ്പനിപ്പടി ഭാഗത്ത് അടിയന്തരമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ എസ് ഇ ബി അധികൃതർ സ്വീകരിക്കേണ്ടതാണെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലം താലൂക്കിന് കീഴിൽ നടന്ന അദാലത്തിൽ ലഭിച്ച എല്ലാ അപേക്ഷകളിലും പരിഹാരം സ്വീകരിച്ചിട്ടുള്ളതായും ഇതിലേക്ക് എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ളതാണെന്നും യോഗം വിലയിരുത്തി. മഴക്കാലം മുന്നൊരുക്കം എന്ന നിലയിൽ ഒട്ടുമിക്ക റോഡുകളുടെയും നിർമ്മാണ അറ്റകുറ്റപ്പണികൾ എല്ലാം തന്നെ ചെയ്തു തീർന്നിട്ടുള്ളതായി പി ഡബ്ല്യു ഡി വിഭാഗം അധികൃതർ യോഗത്തിൽ അറിയിച്ചു.

അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്ന നടപടികൾ പോലീസ്, മോട്ടോർ വാഹന വകുപ്പും ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. മുൻസിപ്പാലിറ്റി,പഞ്ചായത്ത് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും മരങ്ങളും പറഞ്ഞ് വീണിരുന്ന വിവരം യോഗം ചർച്ച ചെയ്തു.റോഡ് വശങ്ങളിൽ അപകടകരമായ നിൽക്കുന്ന വൻമരങ്ങൾ ഭീഷണിയായി നിൽക്കുന്നത് അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതായും യോഗം ചർച്ച ചെയ്തു.വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതും അതിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതായും യോഗം വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. റോഡുകളിൽ ഉള്ള ഡ്രെയിനേജുകൾ അടിയന്തരമായി വൃത്തിയാക്കി സ്ലാബില്ലാത്ത ഭാഗങ്ങൾ സ്ലാബിട്ട് അപകട ഭീഷണി ഒഴിക്കേണ്ടതായി പി ഡബ്ലിയു ഡി വിഭാഗത്തിന് നിർദ്ദേശം നൽകി.

ആലുവ – കോതമംഗലം നാലുവരി പാത നിർമ്മാണം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഇരമല്ലൂർ വില്ലേജിലെ ന്യായവില കൂടുതലാണെന്ന് യോഗം ചർച്ച ചെയ്തു. ന്യായവില മറ്റ് വില്ലേജുകളിലെ സംബന്ധിച്ച കൂടുതലാണെന്നും ന്യായവില കുറയ്ക്കുന്നതിനുള്ള നടപടികൾ ആർ ഡി ഒ തലത്തിൽ സ്വീകരിച്ചു വരുന്ന നടപടികൾ യോഗത്തിൽ അഭിപ്രായമുയർത്തി. പിണ്ടിമന പഞ്ചായത്തിലെ അടിയോടിയിൽ നിർമാണത്തിലിരിക്കുന്ന ഓക്സിജൻ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പെരിയാർവാലിയിൽ നിന്നും അനാവശ്യ തടസങ്ങൾ ഉണ്ടായിരിക്കരുതെന്ന് യോഗം നിർദേശം നൽകി . ചർച്ച ചെയ്ത വിഷയങ്ങളിൽ എല്ലാം ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി തന്നെ നടപടികൾ സ്വീകരിക്കേണ്ടതായി എം എൽ എ യോഗ അംഗങ്ങളെ അറിയിച്ചു.

നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി, റഷീദ് സലിം,റാണിക്കുട്ടി ജോർജ്,കോതമംഗലം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം നൗഷാദ്,കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, രാഷ്ട്രീയ പ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Continue Reading

NEWS

കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

Published

on

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ജൂൺ 5 ന് 3 മണിക്ക് മാതിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മണ്ഡല തല ഉദ്ഘാടനം .

ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച് കൊണ്ട് സാർവ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ ) . നാട്ടിൻപുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 100 ബി പി എൽ കു ടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ് കണക്ഷൻ ഈ മാസം തന്നെ ലഭ്യമാക്കും. നിലവിൽ കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസുകളിലും സ്കൂളുകളിലുമായി 150 ഓളം കേന്ദ്രങ്ങളിൽ കെ. ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. തുടർച്ചയിൽ കൂടുതൽ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും , മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.

Continue Reading

NEWS

കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

Published

on

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്.  നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്‌, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.

Continue Reading

Recent Updates

NEWS6 mins ago

താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ...

CHUTTUVATTOM3 hours ago

പല്ലാരിമംഗലത്ത് കിണറിൽവീണ പോത്തിനെ ഫയർഫോസ് പുറത്തെടുത്തു.

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കിണറിൽവീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു. രണ്ടാംവാർഡിൽ താമസിക്കുന്ന പുതുവേലിക്കുടി ഹനീഫയുടെ പോത്താണ് മോഡേൺപടിയിൽ താമസിക്കുന്ന മുകളേൽ ഈസയുട കിണറിൽ...

CRIME21 hours ago

മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42),...

m.a college kothamangalam m.a college kothamangalam
SPORTS22 hours ago

എം. എ. കോളേജിൽ കായിക അധ്യാപക ഒഴിവ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ കായിക വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ (ഗവ. ഗസ്റ്റ് ) അദ്ധ്യാപക ഒഴിവുണ്ട് . അതിഥി അദ്ധ്യാപക...

AGRICULTURE1 day ago

കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി...

NEWS1 day ago

കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ...

CHUTTUVATTOM2 days ago

കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കോതമംഗലം : കോതമംഗലം താലൂക്കിലെ കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. താലൂക്കിലെ പ്രധാന സഹകരണ സ്ഥാപനമായ കോഴിപ്പിള്ളി സഹകരണ ബാങ്ക്...

NEWS3 days ago

കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ...

AGRICULTURE3 days ago

കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം

കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ...

NEWS3 days ago

നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി...

NEWS4 days ago

ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്

കവളങ്ങാട് :  കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. കഴിഞ്ഞ...

NEWS4 days ago

ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് മങ്ങാട് പടിയിൽ പ്രവർത്തിക്കുന്ന കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പ്രിമീയം ഔട്ട് ലെറ്റ് പ്രവർത്തനം ആരംഭിച്ചു . കമ്പനിയുടെ അങ്കണത്തിൽ...

CRIME4 days ago

ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ...

NEWS5 days ago

കോതമംഗലം മാതാ അമൃതാനന്ദമയീ സത്സംഗസമിതി ഭജനമന്ദിരം വാർഷികാഘോഷം നടന്നു.

കോതമംഗലം : കോഴിപ്പിള്ളി മാതാ അമൃതാനന്ദമയീ സത്സംഗ സമിതി ഭജന മന്ദിരത്തിന്റെ ഇരുപതാമത് വാർഷികാഘോഷ ഉദ്ഘാടനം നടന്നു. സമിതി പ്രസിഡന്റ് സരിതാസ് നാരായണൻ നായർ അദ്ധ്യക്ഷതയിൽ മാതാ...

NEWS5 days ago

കൂവള്ളൂർ എൽ പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

കോതമംഗലം :കൂവള്ളൂർ എൽ പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ എസ് കലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം...

Trending