കോതമംഗലം : ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ വറുതിയെ ചെറുക്കാൻ യുവതയുടെ കരുതൽ എന്ന ക്യാമ്പയിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ തലക്കോട് മേഖല കമ്മിറ്റി നടത്തുന്ന ഇഞ്ചി കൃഷിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രാഹാം,പ്രസിഡന്റ് അഭിലാഷ് രാജ്,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി,മേഖല സെക്രട്ടറി ബേസിൽ മാത്യൂസ്,പ്രസിഡൻ്റ് കൃഷ്ണ പ്രസാദ്,പ്രിൻസ് തോമസ് എന്നിവർ പങ്കെടുത്തു.
