Connect with us

Hi, what are you looking for?

NEWS

കരുതലും കൈത്താങ്ങും അദാലത്ത് : മന്ത്രിയുടെ ഇടപെട്ടു; വെള്ളക്കരം ഒഴിവാക്കി

കോതമംഗലം: കരുതലും കൈത്താങ്ങും അദാലത്ത് : മന്ത്രിയുടെ ഇടപെട്ടു; വെള്ളക്കരം ഒഴിവാക്കി. അനധികൃതമായി ഇടാക്കിക്കൊണ്ടിരിക്കുന്ന വെള്ളക്കരം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് എം.ഡി. ശശി കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി അടച്ചുകൊണ്ടിരുന്ന വെള്ളക്കരം ഒഴിവാക്കാൻ മന്ത്രി പി. രാജീവ്‌ നിർദേശിച്ചു.

പെരിയാർവാലി ജലസേചന പദ്ധതിയുടെ പേരിൽ തന്റെ കയ്യിൽ നിന്നും അനധികൃതമായി ഈടാക്കികൊണ്ടിരുന്ന വെള്ളക്കരം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് തൃക്കാരിയൂർ ഉഷസ്സ് വീട്ടിൽ എം.ഡി. ശശി കോതമംഗലം താലൂക്ക്തല അദാലത്ത് വേദിയിൽ എത്തിയത്. ഭൂനികുതിക്കൊപ്പമാണ് വെള്ളക്കരത്തിന്റെ തുക ഈടാക്കിയിരുന്നത്. സമീപ പ്രദേശത്തെ വീടുകളിൽ നിന്നൊന്നും ജലസേചന പദ്ധതിയുടെ ഭാഗമായി വെള്ളക്കരം പിരിച്ചിരുന്നില്ലെന്നും അഞ്ചു വർഷമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും ശാശ്വതമായ പരിഹാരം ലഭിച്ചിരുന്നില്ലെന്നും എം.ഡി. ശശി പറഞ്ഞു.

കോതമംഗലം മാർത്തോമാ ചെറിയപള്ളി കൺവെൻഷൻ സെന്ററിൽ നടന്ന കോതമംഗലം താലൂക്കുതല അദാലത്തിൽ അഞ്ചു വർഷമായി വെള്ളക്കരം എന്നപേരിൽ പിരിച്ച തുക തിരികെ നൽകാനും തുടർന്നുള്ള വർഷങ്ങളിൽ വെള്ളക്കരം ഈടാക്കരുതെന്നും മന്ത്രി പി. രാജീവ്‌ നിർദേശിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!