കോതമംഗലം: രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കർഷകവിരുദ്ധ – ജന വിരുദ്ധ ബില്ലുകൾ ഭരണഘടനാവിരുദ്ധമായി നിയമമാക്കാനുള്ള നടപടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഇ.കെ ശിവൻ പറഞ്ഞു. സഖാവ് കെ.എ. സൈനുദ്ദീൻ അനുസ്മരണ യോഗം പുന്നേക്കാട് സൈനുദ്ദീൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.കെ ശിവൻ. നിരവധി ട്രേഡ് യൂണിയനുകൾ കോതമംഗലത്ത് ആരംഭിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച സഖാവായിരുന്നു സൈനുദ്ദീൻ. തൊഴിലാളി നേതാവായും പാർട്ടി താലൂക്ക് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച് ജനകീയനായി മാറി. മുനിസിപ്പൽ കൗൺസിലർ, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ മാതൃകാ പ്രവർത്തനം നടത്തി സഖാവ് ഏവരുടെയും പ്രശംസ നേടിയിരുന്നുവെന്നും ഇ.കെ ശിവൻ പറഞ്ഞു.
മണ്ഡലം സെക്രട്ടറി എം.കെ.രാമചന്ദ്രൻ അനുസ്മരണ പ്രസംഗം നടത്തി.കെ.പി. ജോയി അധ്യക്ഷത വഹിച്ചു. പി.കെ.രാജേഷ്, അഡ്വ.കെ.എസ്.ജ്യോതികുമാർ, എം.ജി.പ്രസാദ്, പി.എൻ.നാരായണൻ നായർ, റ്റി.വി.പൗലോസ്, പി.ഡി.എൽദോസ്, എൻ.എ.മാത്യു
,മനോജ് മത്തായി എന്നിവർ എന്നിവർ പ്രസംഗിച്ചു.