കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ പഞ്ചായത്ത് മുൻ ഹൈ കോടതി ജഡി ജസ്റ്റിസ് കെമാൽ പാഷ ഉത്ഘാടനം ചെയ്തു. തുടർന്ന് ആദിവാസി സമൂഹം ഉൾപ്പെടുന്ന കാർഷിക കേരളം ഇന്നനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴലനാടൻ എം എൽ എ, പി ജെ ജോസഫ് എം എൽ എ, ജോസ് കെ മാണി എം പി, കെ ഫ്രാൻസിസ് ജോർജ്ജ് എം പി, പി സി ജോസഫ് (മുൻ എം എൽ എ), അഡ്വ. വിനോദ് മാത്യു വിൽസൺ, ഷോൺ ജോർജ്ജ്, മലങ്കര യാക്കോബാ യ സുറിയാനി സഭ കോതമംഗലം മേഖല അധ്യക്ഷൻ അഭി. ഏലിയാസ് മാർ യുലിയോസ് മെത്രാപോലിത്ത, മോൺ. ഡോ. പയസ് മലേകണ്ടത്തിൽ, അഡ്വ. ജോണി കെ ജോർജ്ജ്, ഡോ. ഗോവിന്ദരാജ് വേദാന്ദേഷ്, (അണ്ണാമലൈ യൂണിവേഴ്സിറ്റി), എന്നിവർ പ്രസംഗിച്ചു.
കാർഷിക വിഷയങ്ങളെ ആസ്പദമാക്കിനടന്ന വിവിധ സെക്ഷനുകളിൽ ലിഡാ ജേക്കബ് ഐ എ എസ് (റിട്ട), ബിജു പ്രഭാകർ ഐ എ എസ് (റിട്ട), ജെയിംസ് വർഗീസ് ഐ എ എസ് (റിട്ട), സി ആർ നീലകണ്ഠൻ, കെ പി ഏലിയാസ്, ജോസ് തയ്യിൽ എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
യുവകർഷകനുള്ള കർഷക അവാർഡ് ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന യുവ കർഷകനായ ബെഞ്ചമിൻ കെന്നഡിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകി. ഭൂനിയമങ്ങളിലും, കാർഷിക മേഖലയുമായിബന്ധപ്പെട്ട് നിയമരംഗത്തും അവിസ്മരണീയമായ സംഭാവനകൾ നൽകിയ അഡ്വ. ജോൺസൺ മനയാനി, അഡ്വ. ജോൺ മത്തായി, അഡ്വ. ജോണി കെ ജോർജ്ജ് ജ്ജ് എന്നിവരേയും, കൃഷിയുമായി ബന്ധപ്പെട്ട മാധ്യമ രംഗത്തെ സംഭവനകളെമാനിച്ച് സീനിയർ ദീപിക സീനിയർ റിപ്പോർട്ടർ കെ എസ് ഫ്രാൻസിസ്, മനോരമ ഇടുക്കി ലേഖകൻ അനുരാജ് ഇടക്കുടി, ദൃശ്യ മാധ്യമ രംഗത്തെ സംഭവനകൾക്കായി തങ്കച്ചൻ പീറ്റർ, സന്ദീപ് രാജാക്കാട് എന്നിവരേയും പ്രത്യേകം ആദരിച്ചു.
സേവ് വെസ്റ്റേൺ ഘട്ട് പീപ്പിൾ ഫൗണ്ടേഷൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക മഹാപഞ്ചായത്തിന് ജയിംസ് വടക്കൻ, ജോയി കണ്ണൻചിറ, റാസക്ക് ചൂരവേലി, ഡിജോ കാപ്പൻ, സിജുമോൻ ഫ്രാൻസിസ്, കെ വി ബിജു, ബിനോയ് തോമസ്, മാത്യു ജോസ്, സുജി മാസ്റ്റർ, ജോസുകുട്ടി ഒഴുകയിൽ, റോജർ സെബാസ്റ്റ്യൻ, ജോൺ മാത്യു ചക്കിട്ടയിൽ സുമിൻ നെടുങ്ങാടൻ, ബോണി ജേക്കബ്, ജിന്നറ്റ് മാത്യു എന്നിവർ നേതൃത്വം നൽകി.
