കോതമംഗലം : കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും പാടശേഖര സമിതികളുടെയും ഇതര കർഷക ഗ്രൂപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു.വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബഹു ശ്രീ ആന്റണി ജോൺ എം എൽ എ കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ എം എൻ രാജേന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ആബിദ ഒ എം നന്ദിയും പറഞ്ഞു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബി,ക്ഷേമകാര്യ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർപേഴ്സൺ ദീപാ ഷാജു പഞ്ചായത്ത് മെമ്പർമാരായ ബേസിൽ യോഹന്നാൻ,എയ്ഞ്ചൽ മേരി ജോബി,കെ കെ ഹുസൈൻ,ദിവ്യ സലി,പ്രിയ സന്തോഷ്,എം എസ് ബെന്നി,ഷജി ബെസി,വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സുനിൽ കുമാർ ,പോത്താനിക്കാട് കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എസ് നജീബ്,കാർഷിക കർമസേന പ്രതിനിധി ഷാജി വർഗീസ് കൊറ്റനാക്കോട്ടിൽ,കാർഷിക വികസന സമിതി അംഗങ്ങളായ കെ ഗോപി,കെ ഐ കുര്യാക്കോസ്,പാടശേഖരസമിതി അംഗം മെഹറൂബ് പി എം എന്നിവർ പങ്കെടുത്തു.