Connect with us

Hi, what are you looking for?

NEWS

വന്യമൃഗശല്യത്തിനൊപ്പം സർക്കാർ അനാസ്ഥയും; കാഞ്ഞിരവേലി ഗ്രാമവാസികൾ ആത്മഹത്യയുടെ വക്കിൽ.

കോതമംഗലം: നിരന്തരമുളള കാട്ടാന ശല്യം മൂലം വിറങ്ങലിച്ചിരിക്കുകയാണ് നേര്യമംഗലത്തിനടുത്തുള്ള കാഞ്ഞിരവേലിയെന്ന ഗ്രാമം. ഇവരുടെ ഏക വരുമാനമാർഗമായ കൃഷിയാണ് കാട്ടാനക്കൂട്ടം തിന്ന് നശിപ്പിക്കുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷടപരിഹാരം ലഭിക്കുന്നില്ലെന്നും വ്യാപക പരാതി. എറണാകുളം-ഇടുക്കി ജില്ലാ അതിർത്തി പങ്കിടുന്ന, വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരവേലി.

വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമം വന്യമൃഗശല്യം മൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
കൃഷിയാണ് ഈ പ്രദേശത്തുകാരുടെ ഏക വരുമാനം. പൈനാപ്പിൾ, വാഴ, റബർ, കപ്പ, തെങ്ങ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ആന, പന്നി, കുരങ്ങ് തുടങ്ങിയവയാണ് കാർഷിക വിളകൾക്ക് നാശം വരുത്തുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും പ്രദേശവാസികൾക്ക് ഇരുട്ടടിയായി.

ODIVAhttp://onelink.to/rxgury

കിഴക്കിനേടത്ത്, കുര്യാക്കോസിൻ്റെ മൂന്നരയേക്കറിലെ കൃഷി ആന നശിപ്പിച്ചിട്ട് 1,45,550 രൂപ നഷ്ടം കണക്കാക്കി കൃഷിഭവൻ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും വനംവകുപ്പ് 7,110 രൂപ മാത്രമാണ് നഷ്ടപരിഹാരമായി അനുവദിച്ചതെന്ന് കുര്യാക്കോസ് പറഞ്ഞു. വന്യമൃഗശല്യവും,സർക്കാർ അനാസ്ഥയും തുടർന്നാൽ കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കാൻ അത് കാരണമാകുമെന്ന് കർഷകർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...