കവളങ്ങാട് : കവളങ്ങാട്ട് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മങ്ങാട്ടുംപടിയിൽ ജനവാസം കുറഞ്ഞ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെയാണ് എക്സൈസ് പിടികൂടിയത്. കവളങ്ങാട് വെള്ളാമക്കുത്ത് മറ്റക്കോടിയിൽ ഫ്രെഡിൻ (18), കതിർവേലിത്തണ്ട് നോക്കരയിൽ ജിതിൻ (കണ്ണൻ 24) എന്നിവരാണ് അറസ്റ്റിലായത്. ജിതിൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞവർഷം കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ജിതിനെ അറസ്റ്റുചെയ്തിരുന്നു. കോതമംഗലത്തെ ഒരു കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരന്റെ കൈയ്യിൽ നിന്നും വാങ്ങിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ബൈക്കും സ്കൂട്ടറും തൂക്കിക്കൊടുക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കസ്റ്റഡിയിലെടുത്തു.
ജിതിന്റെ പേരിൽ കോതമംഗലം എക്സൈസ് സർക്കിൾ, റെയ്ഞ്ച് ഓഫീസുകളിലും എറണാകുളം എക്സൈസ്പെഷ്യൽ സ്ക്വാഡിലും ഈന്നുകൽ, ആലുവ പോലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളുണ്ട്. കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും ടിയാൻ പ്രതിയാണ്. കഴിഞ്ഞ വർഷം ഇന്നോവ കാറിൽ കഞ്ചാവ് കടത്തവെ പ്രതി ജിതിനെ സി.ഐ. അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് ബഹു. കോതമംഗലം JFCMC-2 ൽ ഹാജരാക്കുന്നതാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.കെ.സുരേന്ദ്രൻ, പ്രിവ. ഓഫീസർ (ഗ്രേഡ്) ടി.പി.പോൾ, സിവിൽ എക്സൈസ് ഓഫീസർ സോബിൻ ജോസ് എന്നിവർ പങ്കെടുത്തു
വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : ttps://chat.whatsapp.com/KCMfwa9yfXm04AbULBT4x3