Connect with us

Hi, what are you looking for?

CRIME

രണ്ടരക്കിലോ കഞ്ചാവുമായി ഊന്നുകൽ സ്വദേശിയായ യുവാവ് പിടിയിൽ.

കോതമംഗലം : രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിൻ (കണ്ണൻ 22) നെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പൈങ്ങോട്ടുർ ഷാപ്പ് ഭാഗത്ത് കഞ്ചാവ് വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, എവിടെ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ ജിയോ മാത്യു, എസ്.ഐമാരായ എം.സി എൽദോസ്, കെ.പി ഡാന്റി, എ.എസ്.ഐമാരായ ഷാൽബി അഗസ്റ്റിൻ, നിജുഭാസ്ക്കർ, ഗിരീഷ് കുമാർ, രതീശൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുട്ടപ്പൻ, റഷീദ്, ദീപു.പി.കൃഷ്ണൻ, സനൂപ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

error: Content is protected !!