- ഷാനു പൗലോസ്
കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. പി.ബി നൂഹ് ടൂറിസം ഡയറക്ടര്‍ ആയിരുന്ന സമയത്താണ് സഞ്ചാരികള്‍ക്ക് കൗതുകമാകുമായിരുന്ന എക്കോ ടൂറിസം പദ്ധതിക്ക് ആലോചന ആരംഭിച്ചത്. പെരിയാറിന്റെ തീരത്ത് വന്‍ ടൂറിസം സാധ്യതയുള്ള കാളക്കടവ് എക്കോ പോയിന്റ് എന്ന മനോഹരമായ സ്ഥലം ഇന്നും സഞ്ചാരികള്‍ അറിയാതെ കിടക്കുകയാണ്. നമ്മുടെ ശബ്ദം രണ്ടും മൂന്നും തവണപ്രതിധ്വനിച്ച് കേള്‍ക്കാവുന്നേ കേരളത്തിലെ മികച്ച എക്കോ പോയിന്റ് കൂടിയാണ് ഇവിടം.
കോതമംഗലത്ത് നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള പാലമറ്റം എന്ന സ്ഥലത്തുള്ള കാളക്കടവിലെത്തിയാല്‍ ഒരിക്കല്‍ പോലും കൂകാത്തവര്‍ പോലും അറിയാതെ കൂകിപ്പോകും. ലോക പ്രശസ്തമായഡോ.സലിം അലിയുടെ നാമധേയത്തിലുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായ വനമേഖലയിലാണ് എക്കോ പോയിന്റ്.
വിനോദ സഞ്ചാരികള്‍ക്കുള്ള വാക്ക് വേയും, ഫിഷിംഗ് ഏരിയയും, എക്കോ പോയിന്റും ഉള്‍പ്പെടെയുള്ള വികസനമാണ് സര്‍ക്കാരിന്റെ അംഗീകാരം നേടി അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ വലിയ ധനസഹായം ലഭിക്കുമായിരുന്ന പദ്ധതി നടപ്പില്‍ വരുത്തുമ്പോള്‍ പഞ്ചായത്തില്‍ നിന്ന് ചെറിയ വിഹിതംകൂടി വിനിയോഗിച്ചാല്‍ മതി എന്നതായിരുന്നു ഇതിന്റെപ്രത്യേകത.ഡിപിആറും, ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാകുന്നതിന് തൊട്ട് മുന്‍പ് ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പി.ബി നൂഹിനെ മാറ്റിയതോടെപദ്ധതി പൂര്‍ണ്ണമായും ഫയലില്‍ ഒതുങ്ങിയ അവസ്ഥയാണ്.
തട്ടേക്കാട് പക്ഷി സങ്കേതം, ഇഞ്ചത്തൊട്ടി തൂക്കുപാലം എന്നിവ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യ-ശ്രാവ്യ വിരുന്നാകേണ്ട കാളക്കടവ് എക്കോ ടൂറിസം എത്രയും വേഗം പൂര്‍ത്തിയാക്കമെന്നാണ് നാടിന്റെ ആവശ്യം. സര്‍ക്കാരിന്റെയും, ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടും പദ്ധതി മുന്നോട്ട് പോകാത്തതില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.





















































