CRIME
ജോലി തട്ടിപ്പ് : കലാഭവൻ സോബി ജോർജ്ജിന് 3 വർഷം തടവ്

കോതമംഗലം : : കലാഭവൻ സോബി ജോർജ്ജിന് 3 വർഷം തടവ് , മാതാവ് ചിന്നമ്മക്കെതിരെ അറസ്റ്റ് വാറണ്ട് , അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി വരുന്നതായി കോടതി കണ്ടെത്തി. കൂട്ടു പ്രതി പീറ്റർ വിൽസണും ശിക്ഷ കൊച്ചി കോടതിയാണ് ശിക്ഷ വിധിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കോതമംഗലം, നെല്ലിമറ്റം കോളനിപ്പടിയിലെ കലാഗൃഹം നൃത്ത സംഗീത വിദ്യാലയം ഉടമ കലാഭവൻ സോബി ജോർജിനും, കൂട്ടു പ്രതി ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും മൂന്നും വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. തോപ്പുംപടി, കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014-ൽ ഇടക്കൊച്ചി സ്വദേശിയിൽ നിന്നാണ്ഇവർ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് സോബി ജോർജും പീറ്റർ വിത്സനും. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജ് കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പള്ളുരുത്തി പൊലീസാണ് കേസ് അന്വേഷിച്ചത്.എസ് ഐ കെ എസ് ജയനാണ് കുറ്റപത്രം സമർപ്പിച്ചത്.
CRIME
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

കോതമംഗലം : കോതമംഗലം അമ്പലപ്പറമ്പിൽ ഇരുമ്പ് പൈപ്പ് കൊണ്ട് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശമിച്ച കേസിൽ പ്രതി പിടിയിൽ. കുത്തുകുഴി അമ്പലപ്പറമ്പ് ഭാഗത്ത് തുടക്കരയിൽ വീട്ടിൽ റോണി (40) യെയാണ് ഇൻസ്‌പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിലും, മറ്റൊരാൾ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം ; കോതമംഗലം വെണ്ടുവഴിയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയേയും, മകനേയും ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. മാറമ്പിള്ളി നോർത്ത് ഏഴിപ്രം സ്വദേശികളായ മുല്ലപ്പിള്ളി വീട്ടിൽ നിയാസ് (23), ഐനാരിക്കുടി വീട്ടിൽ അബ്ദുൾ റഷീദ് (32), കണ്ണൂർ അയ്യംകുന്ന് കുരുകുത്തിയിൽ വീട്ടിൽ സൗജേഷ് (26) എന്നിവരെയാണ് കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്. തമിഴ്നാടിന് പുറത്തുള്ളവർക്ക് വായ്പ നൽകാമെന്ന് പറഞ്ഞ് സമീപിക്കുകയും, കോടികൾ തട്ടിയെടുക്കുകയും ചെയ്യുന്ന മാഫിയാ സംഘത്തിൽ ഉൾപ്പെട്ടവരാണിവർ. മിനിമം നൂറു കോടി രൂപയാണ് സംഘം വായ്പയായി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ശതമാനം രജിസ്ട്രേഷനും മറ്റുമാണെന്ന് പറഞ്ഞ് ആദ്യം വാങ്ങും. ആധാരം, പ്രോമിസറി നോട്ട്, ചെക്ക് എന്നിവയാണ് രജിസ്ടേഷൻ നടപടികൾക്കായി ആവശ്യപ്പെടുന്നത്. വിശ്വാസ്യത ഉറപ്പുവരുത്താൻ നൂറു കോടി രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് കാണിക്കുകയും ചെയ്യും. തമിഴ്നാട്ടിലെ രജിസ്ട്രേഷൻ ഓഫീസിലും ഇവർക്ക് ആളുകളുണ്ട്. അവിടെ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് ചില പേപ്പറുകളിൽ ഒപ്പിടുവിക്കുകയും, ഡ്രാഫ്റ്റ് കൈമാറി രണ്ട് കോടി രൂപ കൈപ്പറ്റി മുങ്ങുകയുമാണ് ചെയ്യുന്നത്. നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിരിക്കും. തട്ടിപ്പുസംഘത്തിന് കൊടുത്ത രണ്ട് ശതമാനം തുക രേഖാമൂലമുള്ള പണമല്ലാത്തതിനാൽ പലരും പരാതിയുമായി രംഗത്ത് വരാറില്ല. മൂവാറ്റുപുഴ സ്വദേശിയ്ക്ക് അമ്പതു കോടി രൂപയാണ് ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞത്. ഇത്തരത്തിൽ രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾക്ക് ഇവർ തിരുനൽവേലിയിലെത്തിയപ്പോൾ തട്ടിപ്പുസംഘം അമ്പതു ലക്ഷത്തിന്‍റെ ഡ്രാഫ്റ്റ് കാണിച്ചു.
മുവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാർട്ടേഡ് അക്കൗണ്ടൻറ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ് വിട്ടയച്ചത്. പരാതിലഭിച്ചതിനെ തുടർന്ന് ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. രണ്ടു പ്രാവശ്യങ്ങളിലായി ദിവസങ്ങളോളം നീണ്ടു നിന്ന ഓപ്പറേഷനിലാണ് ഇവരെ കണ്ടെത്തി പിടികൂടാനായത്. വ്യാപാരികളുടെ വേഷത്തിലും മറ്റും ബൈക്കിലും, സൈക്കിളിലും കറങ്ങി നടന്നാണ് ഓപ്പറേഷൻ നടത്തിയത്. പിടികൂടുന്ന സമയം സംഘത്തിന്‍റെ കൂടെ ആയുധധാരികളായ ബോഡി ഗാർഡുമുണ്ടായിരുന്നു. കേരളത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പ് സംഘത്തിന് പണം കൈമാറാനെത്തുന്നവരുടെ വിവരങ്ങൾ മനസിലാക്കി ഇടക്ക് വച്ച് ഇവരുടെ ആളുകൾ പണം മോഷ്ടിച്ചു കൊണ്ടുപോകാറുമുണ്ട്. പണവുമായെത്തുന്നവർക്ക് ഇവരുടെ പ്രവർത്തികളിൽ സംശയം പ്രകടിപ്പിച്ചാൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. നിരവധി കേസുകളിലെ പ്രതിയാണ് ഇവർ. നിയമ ബിരുദധാരിയാണ് നടേശൻ.
ഡി.വൈ.എസ്.പി വി.രാജീവ്, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐ മാരായ ടി.എം.സൂഫി, സന്തോഷ് ബേബി, രാജേഷ്, എ.എസ്.ഐ ശ്യാംകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, ജോയി ചെറിയാൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS1 day ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ