കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി എൽ എസ് എസ് ,യു എസ് എസ് മാതൃകാ പരീക്ഷസംഘടിപ്പിച്ചു. പരീക്ഷയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ നിർവ്വഹിച്ചു. കെ എസ് ടി എ ഉപജില്ലാ പ്രസിഡന്റ് അനീഷ് കെ.ആർ അധ്യക്ഷനായി. കോതമംഗലം മുനിസിപ്പൽ ചെയർമാൻ ശ്രീ കെ.കെ ടോമി,കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ശ്രീ ഏല്യാസ് മാത്യു എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. കോതമംഗലം മാർബേസിൽഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരീക്ഷയിൽ അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. ഫെബ്രുവരി ഇരുപത്തി ഏഴാം തീയതിയാണ് യഥാർത്ത പരീക്ഷ നടക്കുന്നത്. കെ എസ് ടി എ നേതാക്കളായ റ്റി എ.അബൂബക്കർ ,എം നിയാസ്, പി അലിയാർ എൽദോ പോൾ തുടങ്ങിയവർ സംസാരിച്ചു.
