കോതമംഗലം : നടപടികൾ താമസംവിന പൂർത്തീകരിച്ച് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും നടപടി നിർദ്ദേശങ്ങളും പ്രഖ്യാപിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും, കമ്മിഷൻ ശുപാർശകൾ അടിയന്തിരമായി നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം എൽ യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി വി അബ്ദുറഹിമാൻ സഭയിൽ ഇക്കാര്യം അറിയിച്ചത്.
ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു വരികയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വിവിധ വകുപ്പുകളുടെ പരിധിയില്‍ വരുന്നതാകയാല്‍ ഓരോ വകുപ്പുകളും നടപ്പാക്കേണ്ടുന്ന കാര്യങ്ങള്‍ അതാത് വകുപ്പുകള്‍ പരിശോധിച്ചു തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്‍മേല്‍ ഓരോ വകുപ്പും കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായും അവ ക്രോഡീകരിക്കുന്നതിനായും 09.01.2024 ൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി.
ഓരോ ശുപാര്‍ശയിന്‍മേലും ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായങ്ങളും സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികളും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രോഡീകരിച്ചു വരുന്നു. മേല്‍ നടപടികള്‍ താമസംവിനാ പൂര്‍ത്തീകരിച്ച് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി നിര്‍ദ്ദേശങ്ങളും പ്രഖ്യാപിക്കുന്നതാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ സഭയിൽ അറിയിച്ചു.