Connect with us

Hi, what are you looking for?

NEWS

കാലഹരണപ്പെട്ട വനം വന്യജീവി സംരക്ഷണ നിയമം ഉടന്‍ ഭേദഗതി ചെയ്യണമെന്ന് ജോസ് കെ.മാണി.

കോതമംഗലം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കേരളത്തിലുടനീളം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ഈ വിഷയം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകരെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പ്രത്യേക കർഷക സമ്പർക്ക പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


വന്യ ജീവി ആക്രമണത്തിൻ്റെ ആഘാതം നേരിട്ട് മനസ്സിലാക്കുന്നതിനും ജനകീയപ്രശ്നം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ജില്ലയിൽ വന്യജീവി ശല്യം നേരിടുന്ന കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളായ മണികണ്ടൻച്ചാൽ പൂയംകുട്ടി, വെറ്റിലപ്പാറ വാവേലി, പ്ലാമുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധ കർഷകരിൽ നിന്നും നിവേധനം സ്വീകരിക്കുകയും ചെയ്തു.

വനത്തേയും വന്യജീവികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 ല്‍ നിലവില്‍ വന്നതാണ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം. മ്യഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി എന്നാണ് വനം വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വന്യജീവികള്‍ കാട്ടില്‍ നിന്നും കൂട്ടത്തോടെ കാടിറങ്ങുന്നു. കര്‍ഷകർ കഠിനമായി അദ്ധ്വാനിച്ച് വിളയിക്കുന്ന കൃഷി കൂട്ടത്തോടെ മൃഗങ്ങള്‍ നശിപ്പിക്കുന്നു.

കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യനെ ആക്രമിച്ച് കൊല്ലുന്നത് ഇനിയും അനുവദിക്കാനാവില്ല. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാത്ത ഒരു നിയമത്തിനും പ്രസക്തിയില്ല. അര നൂറ്റാണ്ട് പിന്നിട്ട ഇന്നിപ്പോള്‍ കാലഹരണപ്പെട്ട കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം ഉടന്‍ ഭേദഗതി ചെയ്യണം. കര്‍ഷര്‍ക്ക് പരിരക്ഷ നല്‍കാത്ത ഈ നിയമത്തിലെ എല്ലാ ചട്ടങ്ങളും ഉടന്‍ ഭേദഗതി ചെയ്യണം. നിയമത്തിലുണ്ടാകേണ്ട അടിസ്ഥാനപരമായ ഭേദഗതിയാണ് ഇതിന് ശാശ്വതമായ പരിഹാരം. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം ഗൗരവകരമായി തന്നെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രഭരണകൂടം ഇക്കാര്യത്തില്‍ ശാശ്വതപരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കണം. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കു തീറ്റയും വെള്ളവും ലഭ്യമാക്കാന്‍ വേണ്ട പദ്ധതികളും നടപ്പാക്കണം.

വന്യജീവി ആക്രണത്തില്‍ മനുഷ്യനുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ നഷ്ടപരിഹാര തുക പരമാവധി 6 മാസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണം. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന വർക്കും, കൃഷി നാശമുണ്ടാകുന്നവർക്കും ലഭിക്കുന്ന തുകയും വർധിപ്പിക്കണമെന്നും ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ റഷീദ സലീം, കെ കെ ഡാനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മാരായ കെ കെ ഗോപി, ആശ അജിൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി, പഞ്ചായത്ത്‌ മെമ്പർമാരായ സണ്ണി വര്ഗീസ്, സാറാമ്മ ജോൺ, ഡെയ്സി ജോയ്, ഷീല രാജീവ്‌, നേതാക്കളായ പ്രൊഫസർ ലോപ്പസ് മാത്യു , അഡ്വക്കേറ്റ് റോണി മാത്യു, കെ.കെ ശിവൻ, ബാബു ജോസഫ്, , എം എം ഫ്രാൻസിസ്, റ്റി സി ജോയ്, കെ ടി പൊന്നച്ചൻ, ടി പി ഐസക്, , എൻ സി ചെറിയാൻ, അഡ്വക്കേറ്റ് ജോസ് വര്ഗീസ്, ടി പി ബേബി, സിറിയക് ചാഴികാടൻ, ജോമി എബ്രഹാം, സ്കറിയ അലൻ, ബിനിൽ വാവേലി, ടോമി ജോസഫ്, ജെസ്സെൽ വര്ഗീസ്, അൻവർ മുണ്ടേത്, ജോസി പി തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു....

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

NEWS

കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

NEWS

കോതമംഗലം – കോട്ടപ്പടിയിൽ വീടിൻ്റ മുറ്റത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി.മൂന്നാംതോട്, അംഗൻവാടിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വിറകുകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ ഉച്ചയോടെയാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

error: Content is protected !!