കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ (കെ കെ ഇ എം), ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് പ്രൊജക്റ്റ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 14 ആം തീയതി മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. ഉത്ഘാടനസമ്മേളനത്തിൽ എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളിൽ സ്വാഗതമാശംസിച്ചു. ശ്രീ. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു ചടങ്ങു കെ കെ ഇ എം ഡയറക്ടർ ഡോ. പി. എസ്. ശ്രീകല ഉത്ഘാടനം ചെയ്തു. മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു, എം ബി എം എം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിൽ, ട്രഷറർ ഡോ. റോയ് എം ജോർജ്, ബോർഡ് മെമ്പർ പ്രീറ്റ്‌സി പോൾ, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, കുടുംബശ്രീ മിഷൻ ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ശ്രീമതി റെജീന പി എം, കോളേജ് മാനേജർ ഷാജി പീറ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തൊഴിൽ മേളയിൽ നേരിട്ടും ഓൺലൈൻ ആയും ഇരുന്നൂറോളം കമ്പനികളും ആയിരത്തിൽ പരം ഉദ്യോഗാർത്ഥികളും പങ്കെടുക്കുന്നുണ്ട്
