Connect with us

Hi, what are you looking for?

NEWS

ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ

കോതമംഗലം: ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ  ദീക്ഷ 2k25 എന്ന പേരിൽ  കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ രാമകൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജഗദീഷ് ജി നമ്പ്യാർ ഊഷ്മളമായ സ്വാഗതം ആശംസിച്ചു.  MLA ഉദ്‌ഘാടനപ്രസംഗത്തിൽ ഓരോ വിദ്യാർഥികളും സാധ്യമായ മേഖലകൾ കണ്ടെത്തി മിടുക്ക് തെളിയിക്കുകയാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനമെന്നും ഇത്തരം ഒരു ബോധ്യത്തിലേക്കു വിദ്യാർത്ഥികളെ നയിക്കുവാനും പരിഗണനയുടെ കരങ്ങൾ നീട്ടി അവരെ ചേർത്തു പിടിക്കുവാനും പ്രതിസന്ധികൾ മറികടന്നു വിജയം കൈവരിക്കാനും ഇന്ദിരഗാന്ധി കോളേജിൽ പഠിക്കുന്നത് വഴി പ്രാപ്തരാകട്ടെയെന്നു ആശംസിച്ചു.

അധ്യക്ഷപ്രസംഗത്തിൽ പ്രിൻസിപ്പൽ ഉയർന്ന അക്കാദമിക നിലവാരവും, സ്കിൽ ഡെവലപ്പ്മെന്റും, പ്ലേസ്മെന്റും നൽകാനും p കോളേജ് വിദ്യാർത്ഥികൾക്ക് ലഭിച്ച എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുവാനും സമൂഹത്തിലെ നല്ല പൗരന്മാരായി വാർത്തെടുക്കാനും കോളേജ് പ്രതിജ്ഞ ബദ്ധമെന്നു രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി.
ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (ഐജിജിഐഎസ്) ചെയർമാൻ ഹാജി ശ്രീ കെ എം പരീത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും പഠനത്തിനും വളർച്ചയ്ക്കും അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.
എംജി യൂണിവേഴ്സിറ്റി
റാങ്ക് ഹോൾഡേഴ്‌സിനെ ആദരിക്കുന്ന ചടങ്ങിൽ
റാങ്ക് ജേതാക്കളായ 14 വിദ്യാർത്ഥികളെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. കോമേഴ്‌സ് വിഭാഗം. മേധാവിയും നോഡൽ ഓഫീസർകൂടിയായ ഷാനവാസ്‌ പി എം പാഠ്യപദ്ധതിയുടെയും അക്കാദമിക പ്രതീക്ഷകളുടെയും അവലോകനം നൽകിക്കൊണ്ട് കോഴ്‌സ് ഓറിയനന്റെഷൻ നടത്തി.
സാമ്പത്തിക ശാസ്ത്രം മേധാവിയും സ്റ്റുഡന്റസ് യൂണിയൻ അഡ്വൈസറും ആയ ശ്രീമതി ഷെമിന കുഞ്ഞുമുഹ്‌മദ് ന്റെ നന്ദിപ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.

You May Also Like

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

NEWS

  കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖല സൗജന്യ ഹജ്ജ് സേവന കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാമിന്റെ ദുആയോടുകൂടി...

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

error: Content is protected !!