എറണാകുളം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആനുവൽ ടെക് ഫെസ്റ്റ് ആയ Takshak 21 ന്റെ ആഭിമുഖ്യത്തിൽ ‘India Book of Records’ ലേക്ക് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തുണി കൊണ്ടുള്ള മാസ്ക് ( Cloth mask) 19/1/2022 ൽ കോളേജ് ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും, ഔദ്യോഗികമായി മാസ്കിന്റെ അളവുകൾ കോതമംഗലത്തുള്ള കേരള സർക്കാർ AEO ഓഫീസിൽ നിന്ന് അധികാരി ആയിട്ടുള്ള സീനിയർ സൂപ്രണ്ട് ഷാജി ചാക്കോ രേഖപ്പെടുത്തുകയുണ്ടായി. 20 മീറ്റർ നീളവും 15.4 മീറ്റർ വീതിയും ഉള്ള മാസ്ക് (308 sqm) ഇന്ത്യയിലെ തന്നെ തുണിയിൽ നിർമ്മിച്ച ഏറ്റവും വലിയ മാസ്ക് ആയി രേഖപ്പെടുത്തുന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്ന്റെ ഓൺലൈൻ പോർട്ടലിൽ സമർപ്പിക്കുകയാണ്.
നിലവിൽ ഉള്ള ഗിന്നസ് റെക്കോഡിനേക്കാൾ വലിപ്പമേറിയ മാസ്ക് ആണ് ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്ന് കോളേജ് അധികാരികൾ അവകാശപ്പെടുന്നു. കാർത്തിക് രാധാകൃഷ്ണൻ, ജെയ്സിൽ ജോൺസൺ, മറ്റു സഹപാഠികളും, Takshak 21 ന്റെ സ്റ്റാഫ് കോ ഓർഡിനേറ്റേസ് ആയിട്ടുള്ള പ്രൊഫ. അരുൺ കെ.എൽ. പ്രൊഫ. കിരൺ ബോബി എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഈ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഈ ലോകത്തിൽ കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു കെ. അറിയിച്ചു.