കോതമംഗലം : ചൂണ്ടുവിരൽ പിറകിലോട്ട് മടക്കി കൈപ്പത്തിയിൽ മുട്ടിച്ച് ഒരു മണിക്കൂർ പത്തു മിനിറ്റ് ഒൻപത് സെക്കന്റ് കൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ പിണ്ടിമന മുത്തംകുഴി സ്വദേശി ജെസ്സ് എം വർഗീസിന്റെ മകൻ ബെക്കാം ജെ മാലിയെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. ചടങ്ങിൽ എ വി രാജേഷ്,റെജി മാലിയിൽ,ജിതിൻ പി ബാബു എന്നിവർ സംബന്ധിച്ചു.
