കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും നേതൃത്വത്തിൽ നിർമ്മിച്ച ‘വർണ്ണകൂടാരം’ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര മുഖ്യപ്രഭാഷണം നടത്തി.
SSK,DPC ജോസഫ് വർഗീസ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ്, മുഹ്‌സിന ഷിഹാബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കുഞ്ഞുമോൻ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ അൻസാരി കെ. എ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എ. മുഹമ്മദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ മാജിദ്,വാർഡ് മെമ്പർമാരായ എൻ. കെ. മുഹമ്മദ്, നെജി ജബ്ബാർ, ജമീല അലി,ജാസ്മിൻ ഷാനവാസ്,നിനു മൈയ്തീൻ, അനിൽകുമാർ,ഹക്കീം ഖാൻ,ഷൗക്കത്തലി എം. പി, നിസാമോൾ ഇസ്മയിൽ, പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, മുൻ വൈസ് പ്രസിഡന്റ് ഒ . ഇ . അബ്ബാസ്,മുൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് മൈതീൻ,മുൻ വാർഡ് മെമ്പർ ഷിബി ബോബൻ,
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണൻകുട്ടി ഇ. കെ,SSK ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി വി. ജി,AEO കോതമംഗലം കെ. പി. സജീവ്,BPC കോതമംഗലം ബിനിയത്ത് പി. എച്ച്,CRCC കോതമംഗലം
ലേഖ എസ്, മാവുടി ഫ്രണ്ട്‌സ് ലൈബ്രറി പ്രസിഡന്റ് പ്രദീപ് കുമാർ എം. പി,സെക്രട്ടറി എൽദോസ് വർഗീസ്,SMC ചെയർപേഴ്‌സൺ രാധി മോൾ കെ. ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആയിഷ പി കെ സ്വാഗതവും പിടിഎ പ്രസിഡന്റ് സുരേഷ് പി എസ് നന്ദിയും രേഖപ്പെടുത്തി.






















































